Thursday, May 1, 2025

അടിപൊളി ബാന്‍ഡ് മേളവുമായി ‘ജാക്സണ്‍ ബസാര്‍ യൂത്തി’ ലെ ആദ്യഗാനം

എന്‍റര്‍ടൈമെന്‍റ് ചിത്രമായ ജാക്സണ്‍ ബസാര്‍ യൂത്തിലെ പള്ളിമുറ്റത്തെ അടിപൊളി ബാന്‍ഡ് മേളവുമായി പുറത്തിറങ്ങി. നവാഗതനായ ശമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. മത്തായി സുനിലും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ ചിത്രീകരിക്കുന്ന ജാക്സണ്‍ ബസാറില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലൂക് മാന്‍, അവറാന്‍, അഭിറാം രാധാകൃഷ്ണന്‍, ചിന്നു ചാന്ദിനി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഉസ്മാന്‍ മരാത്തിന്‍റെ രചനയില്‍ അപ്പുഭട്ടതിരിയും ഷൈജാസ് തുടങ്ങിയവര്‍ എഡിറ്റിങ് ചെയ്യുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരിയാണ്.

spot_img

Hot Topics

Related Articles

Also Read

ബിജു മേനോൻ- ആസിഫ് അലി കൂട്ടുകെട്ട്; ‘തലവൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലെ ബിജു മേനോൻ- ആസിഫ് അലി കോംബോ ഇരുകൈകളും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. തലവനും നിരാശപ്പെടുത്തില്ല എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

‘ഞങ്ങളുടെ ഹൃദയത്തില്‍ തുടര്‍ന്നും ജീവിക്കുക’ പി വി ഗംഗാധരന് അന്ത്യാഞ്ജലി നേര്‍ന്ന് ജയറാം

0
‘ഞങ്ങളുടെ കുടുംബത്തിന് നിരന്തരമായ പിന്തുണയായതിന് നന്ദി… ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടര്‍ന്നും ജീവിക്കുക...’ എന്നു ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.

പേടിപ്പെടുത്തുന്ന കിടിലൻ ട്രയിലറുമായി ‘ചിത്തിനി’

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ പേടിപ്പെടുത്തുന്ന ട്രയിലർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്.

ഹണിറോസ് നായികയായെത്തുന്ന ‘റേച്ചല്‍’; ചിത്രീകരണത്തിന് തുടക്കം കുറിച്ചു

0
എബ്രിഡ് ഷൈനിന്‍റെ പുതിയ ചിത്രം ‘റേച്ചലി’ന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഹണിറോസ് നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദിനി ബാലയാണ്.

മിന്നാമിനുങ്ങുപോലെ മിന്നും താരമായ് മലയാളത്തിന്‍റെ കൊച്ചു വാനമ്പാടി

0
“എന്നോ ഞാനെന്‍റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു” 2015- ല്‍ പുറത്തിറങ്ങിയ 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തില്‍ ഈ പാടുമ്പോള്‍ ശ്രേയ ജയദീപിന് പ്രായം വെറും പത്ത്.