Sunday, September 6, 2026

സിനിമ- സീരിയല്‍ അഭിനേതാവ് കൈലാസ് നാഥ് അന്തരിച്ചു

സിനിമ- സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. സിനിമകളിലും സീരിയലുകളിലുമായി ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എറണാകുളത്തുള്ള  സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. 1977- ല്‍ പുറത്തിറങ്ങിയ സംഗമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വച്ചു. ശ്രീകുമാരന്‍ തമ്പിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ ആയിരുന്നു പഠനം. മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് വേഷമിട്ടു. അവസാനമായി അഭിനയിച്ചത് ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയലില്‍ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിട്ടാണ്. രോഗം മൂര്‍ച്ഛിച്ചതോടു കൂടി അഭിനയരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. സംസ്കാരം നാളെ.   

spot_img

Hot Topics

Related Articles

Also Read

പ്രൊമോഷണൽ ഗാനവുമായി ‘മീശ’

0
എം സി ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘മീശ’യുടെ പ്രൊമോഷണൽ ഗാനം പുറത്തിറങ്ങി. സൂരജ് എസ് കുറുപ്പും ദി ഇമ്പാച്ചിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന് വരികൾ എഴുതിയത് ഇമ്പാച്ചിയും സംഗീതം...

‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍’- പി വി ജിക്ക് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി

0
‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍ പ്രിയപ്പെട്ട പി വി ജിക്കു ആദരാഞ്ജലികള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗ്മഗാധരന്‍റെ അന്ത്യം.

പൃഥ്വിരാജും ബേസിലും പ്രധാന വേഷത്തിൽ; പുതിയ ടീസറുമായി ‘ഗുരുവായൂരമ്പലനടയിൽ’

0
ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ചലച്ചിത്ര അഭിനേതാവ് കലാഭവൻ നവാസ് അന്തരിച്ചു

0
ചലച്ചിത്ര- മിമിക്രി മേഖലകളിൽ കഴിവ് തെളിയിച്ച പ്രശസ്ത നടൻ കലാഭവൻ നവാസ് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 51- വയസ്സായിരുന്നു. നിലവിൽ ‘പ്രകമ്പനം’ എന്ന സിനിമയിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ...

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ

0
പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നുമലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണിതെന്നാണ് സിനിമയുടെ പ്രത്യേകത. സിനിമയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സിനിമയുമായി ബന്ധപ്പട്ടു പുറത്തിറങ്ങിയ...