Sunday, September 6, 2026

ജൂഡ് ആന്‍റണി; പ്രളയത്തിന്‍റെ നോവിനെ സ്ക്രീനില്‍ മിന്നിച്ച ഡയറക്ടര്‍

2018- ല്‍ കേരളത്തിലെ മണ്‍സൂണ്‍ കാലവര്‍ഷം ഓര്‍മകളിലെ, ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. സകല സ്വപ്നങ്ങളെയും അനവധി ജീവിതങ്ങളെയും കടപുഴക്കിക്കൊണ്ടു പോയ മഴക്കെടുതി. പിന്നീട് ഓരോ മഴക്കാലവും കടന്നു വരുമ്പോള്‍ മലയാളികള്‍ ഭീതിദമായ ആ ഓര്‍മയില്‍ ജീവിക്കുവാന്‍ തുടങ്ങി. ഓര്‍മകളുടെ ദുരന്തമുഖത്തേക്കുള്ള തിരിഞ്ഞു നോട്ടമാണ് 2023 ല്‍ പുറത്തിറങ്ങിയ ‘2018’ എന്ന ചിത്രം. ഇവിടെ നായകന്മാരോ വില്ലന്‍മാരോ ഇല്ല. കൊറോണകാലത്തെപ്പോലെ നിപ്പ കാലത്തെപ്പോലെ 2018-ലും സകല മനുഷ്യരും തന്നെയാണ് സൂപ്പര്‍ താരങ്ങള്‍. ജൂഡ് ആന്‍റണി ജോസഫ് എന്ന മികച്ച സംവിധായകനെ കൂടി ‘2018’ ലൂടെ മലയാള സിനിമയ്ക്കു ലഭിച്ച വര്‍ഷമാണ് 2023.

അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ ഗംഭീര വരവേല്‍പ്പ് നല്കിയ സംവിധായകനാണ് ജൂഡ് ആന്‍റണി ജോസഫ്. 2014- ല്‍ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓശാന’ പ്രേക്ഷക ഹൃദയങ്ങള്‍ ഏറ്റെടുത്ത ചിത്രം കൂടിയാണ്. മാത്രമല്ല. 45- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ജനപ്രിയ സിനിമയ്ക്കുള്ള നോമിനേഷന്‍ ലഭിക്കപ്പെട്ട സിനിമയാണ് ഓം ശാന്തി ഓശാന. ശ്രദ്ധേയമായ സിനിമകളിലൂടെയാണ് ജൂഡ് ആന്‍റണി മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. 2008 ല്‍ ക്രേസി ഗോപാലന്‍, 2010 ല്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്, 2012 ല്‍ തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ശ്രദ്ധേയ സിനിമകളിലൂടെ സഹസംവിധായകനായി. മമ്മൂട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘മമ്മൂക്ക ജീവചരിത്രം’, അജു വര്‍ഗീസ് നായകനായ യെല്ലോ പെന്‍ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.

2021 ല്‍ ഒടിടിയില്‍ റിലീസായ അന്നബെന്‍ കേന്ദ്രകഥാപാത്രമായ ‘സാറാസ്’ പ്രേക്ഷക കയ്യടി നേടിയ ജൂഡ് ആന്‍റണിയുടെ ഹിറ്റ് ചിത്രമായിരുന്നു. സംവിധായകന്‍ മാത്രമല്ല, തിരക്കഥാകൃത്ത് കൂടിയാണ് ഇദ്ദേഹം. ഓം ശാന്തി ഓശാനയില്‍ മിഥുന്‍ മാനുവല്‍ തോമസിനൊപ്പവും ഒരു മുത്തശ്ശിക്കഥയിലും സാറയിലും അഖില്‍ പി ധര്‍മ്മജനൊപ്പം 2018- നും തിരക്കഥയെഴുതി. മലയാള സിനിമയില്‍ ശ്രദ്ധേയമായ സിനിമകള്‍ സംഭാവന നല്കുവാന്‍ കഴിഞ്ഞ സംവിധായകനാണ് ജൂഡ് ആന്‍റണി എന്നു നിസ്സംശയം പറയാം.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറുമായി ‘പഞ്ചവത്സര പദ്ധതി’

0
കിച്ചാപ്പൂസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സിജു വിത്സനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പഞ്ച വത്സരപദ്ധതിയുടെ ട്രയിലർ റിലീസായി.

ഏഴാമത് IEFFK- ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിക്കാൻ കോഴിക്കോട്, ശ്രീലങ്കൻ സംവിധായിക നദീ വാസല മുദലിയറാച്ചി ഉത്ഘാടനം ചെയ്യും

0
നൂതനമായ സംവിധാനമികവു കൊണ്ടും ആശയങ്ങൾ കൊണ്ടും ചലച്ചിത്ര ദൃശ്യാവിഷ്കാരത്തെ സമീപിക്കുന്ന സ്വതന്ത്ര പരീക്ഷണാത്മക സിനിമകളുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ ഏഴാമത്  IEFFK- യ്ക്ക് (independent and experimental film festival of kerala...

‘തീപ്പൊരി ബെന്നി’യില്‍ നായകനായി അര്‍ജുന്‍ അശോകന്‍; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ റിലീസ്

0
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മ്മിച്ച് അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രം തീപ്പൊരി ബെന്നിയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

സിനിമ- സീരിയല്‍ അഭിനേതാവ് കൈലാസ് നാഥ് അന്തരിച്ചു

0
സിനിമ- സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. സിനിമകളിലും സീരിയലുകളിലുമായി ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എറണാകുളത്തുള്ള  സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

മേജർ രവി ചിത്രം എത്തുന്നു; ‘ഓപ്പറേഷൻ റാഹത്ത്’

0
എഴുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മേജർ രവി സംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷൻ രാഹത്ത് എന്നു പേരിട്ടിരിക്കുന്ന  ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കൃഷ്ണകുമാർ കെ ആണ്