നാദിർഷ സംവിധാനം ചെയ്യുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ ചിത്രത്തിലെ മ്യൂസിക് ലോഞ്ച് ലുലുമാളിൽ വെച്ച് നടന്നു. ദിലീപും നമിത പ്രമോദും ചേർന്നാണ് ഓഡിയോ ലോഞ്ച് ചെയ്തത്. കലന്തൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ കലന്തൂർ ആണ് നിർമ്മാണം.
ആർ ഡി എക്സിന്റെ വിജയത്തിന് ശേഷം ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലിറ്റിൽ ഹാർട്സിലെ ഗാനം ‘ഏദൻ പൂവേ’ എന്നു തുടങ്ങുന്ന ഗാനം റിലീസായി.
ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകർന്നിരിക്കുന്നത്. ജനുവരി 19 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നേടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്നു.
ഗരുഡൻ എന്ന ചിത്രത്തിന് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. നിവിൻ പോളി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണമിട്ട് സംഗീത ശ്രീകാന്ത് ആലപിച്ച ഡാൻസ് പാർട്ടിയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പുതിയ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ‘ചിലു ചിലു ചിലങ്കകൾ അണിയാം ഞാൻ..’ എന്ന ഈ പാട്ടിലെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ശ്രദ്ധ ഗോകുലുമാണ്.
സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രം ഡർബി മാർച്ച് 27 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹൃദയത്തിലൂടെയും...