എസ് ടി കെ ഫ്രയിംസിന്റെ ബാനറിൽ നവാഗതനായ ഉണ്ണി ശിവലിംഗം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം നായകനായി എത്തുന്നു. സന്തോഷ് ടി കുരുവിളയും അലക്സാണ്ടർ ജോർജ്ജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സുന്ദർബൻ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ മികച്ച നറേറ്റീവ് ഫീച്ചർ, മികച്ച നവാഗത സംവിധായകൻ, മികച്ച പശ്ചാത്തല സംഗീതം, മികച്ച വിദ്യാഭ്യാസ ചിത്രം എന്നീ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ‘എഴുത്തോല’ ജൂലൈ അഞ്ചുമുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും
റൈറ്റ് മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ടിനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘അയാം ഇൻ’ മൂവിയുടെ പൂജ ചടങ്ങുകൾ ഇടപ്പള്ളി സെന്റ് ജൂഡ് പള്ളിയിൽ വെച്ച് നടന്നു.
ടൊവിനോ തോമസ് പ്രൊഡക്ഷന്റെയും വേൾഡ് വൈഡ് ഫിലിംസിന്റെയും ബാനറിൽ ടൊവിനോ തോമസ്, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ്, റാഫേൽ പ്പോഴോളി പറമ്പിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ടൊവിനോ തോമസും ബേസിൽ ജോസഫും പ്രധാനകഥാപത്രങ്ങളായി അഭിനയിക്കുന്ന ചിത്രം മരണമാസ്സിന്റെ ചിത്രീകരണം ആരംഭിച്ചു
നവാഗതനായ ശരത് ചന്ദ്രൻ സംവിധാനം ചെയ്ത് വിജയരാഘവൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ഔസേപ്പിന്റെ ഒസ്യത്ത്’ചിത്രീകരണം ആരംഭിച്ചു. മെഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണി ആണ് നിർമ്മാണം.
ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യിൽ സൂപ്പർ ഹിറ്റ് സംഗീത സംവിധായകരായ വിഷ്ണു വിജയും സാം സി എസും ഒന്നിക്കുന്നു. ഇരുവരുമാണ് പണിയിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്.
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം മോഹൻലാലിന് സമ്മാനിച്ചു. ബറോസ് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലിന് ഈ അംഗീകാരം ലഭിച്ചത്. ചലച്ചിത്ര നിർമ്മാതാവും...