അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ഒരു ആക്ഷേപഹാസ്യ ചിത്രമായിരിക്കും പൊറാട്ട് നാടകം. സൈജു കുറുപ്പാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി എത്തുന്നത്. ഓഗസ്ത് 9 -ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദര്ശനത്തിന് എത്തുക. ഓഗസ്ത് 9 സിദ്ദിഖിന്റെ ഒന്നാം ചാരമവാർഷിക ദിനം കൂടിയാണ്. എമിറേറ്റ്സ്...
അസ്സോസിയേഷൻ വിത്ത് സൈജു കുറുപ്പ് എന്റർടൈമെന്റിന്റെ ബാനറിൽ സൈജു കുറുപ്പ്, ലിനിമറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവർ നിർമ്മിച്ച് നടൻ സൈജു കുറുപ്പ് പ്രധാനകഥാപാത്രമായി എത്തുന്ന ‘ഭരതനാട്യ’ത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും. നാട്ടിൽ ക്ഷേത്ര- ഉത്സവ കാര്യങ്ങൾ നോക്കിനടത്തുന്ന ചെറുപ്പക്കാരനാണ് സൈജു കുറപ്പ് ഇതിൽ.
ഒരു ഫാമിലി എന്റർടൈമെന്റ്...
മമ്മൂട്ടി നായകനായി അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം ടർബോ ഇനി അറബിയിലും റിലീസാകുവാൻ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മെയ് മാസത്തിൽ റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷകർക്കിടയിൽ വൻ വിജയമായിരുന്നു. ഓഗസ്ത് രണ്ടിനാണ് ടർബോയുടെ അറബി പതിപ്പുകൾ തിയ്യേറ്ററിൽ എത്തുക....
സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ‘റിട്ടൺ ആൻഡ് ഡയറക്ട്ഡ് ബൈ ഗോഡ്’ ഉടൻ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. നവാഗതനായ ഫെബി ജോർജ്ജ് സവിധാനം ചെയ്യുന്ന ഈ ചിത്രം നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസുഫ് ആണ് നിർമ്മാണം. ഒരു ഫാന്റസി മൂഡിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ്...
ഡയാന ഹമീദ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘സൂപ്പർ സ്റ്റാർ കല്യാണി’ ഓണത്തിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. രജീഷ് വി രാജയുടേതാണ് രചനയും സംവിധാനവും. ഹരിശ്രീ അശോകൻ, ശ്രീജിത്ത് ബാബു, മാല പാർവതി, ജെയിംസ് ഏലിയ, ആതിര മാധവ്,ഗാധ, ശരൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങൾ. ഗാനരചന: രജീഷ് വി രാജ, സംഗീതം സുരേഷ് കാർത്തിക്,...
ആസിഫ്അലി പ്രധാനകഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ലെവൽ ക്രോസ് ജൂലൈ- 26 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കൂമന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെവൽ ക്രോസ്സ്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ജിത്തു ജോസഫ് ചിത്രത്തിനായി കാത്ത് നില്ക്കുന്നത്. ടുണീഷ്യയിൽ ചിത്രീകരണം നടത്തിയ ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതകൂടി ലെവൽ ക്രോസ്സിനു...
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രമാണ് ഹണ്ട്. ചിത്രത്തിൽ ഡോ: കീർത്തി എന്ന കഥാപാത്രമായി എത്തുന്ന ഭാവനയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം. നിഖിൽ ആനന്ദിന്റെതാണു തിരക്കഥ. ഭാവന, രാഹുൽ മാധവ്, അജ്മൽ അമീർ, അനുമോഹൻ, ടെയ്ൻ ഡേവിഡ്, രഞ്ജി പണിക്കർ, നന്ദു വിജയകുമാർ,...
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...