പ്രധാന അഭിനേതാക്കൾ റോഷൻ മാത്യു, സെറിൻ ശിഹാബ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഇത്തിരി നേരം’ നവംബർ 7 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ റിലീസായിരിക്കുകയാണ് ഇപ്പോൾ. പ്രശാന്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹം മുൻപ് 'അതിശയങ്ങളുടെ വേനൽ', 'ദായം' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്....
ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സർക്കാർ നിയമിച്ചു. സൗണ്ട് ഡിസൈനർ, സംവിധായകൻ എന്നീ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിയാണ് റസൂൽ പൂക്കുട്ടി. വൈസ് ചെയർപേഴ്സണായി നടിയും AMMA ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരനെ നിയമിച്ചു. സെക്രട്ടറിയായി സി. അജോയ് തുടരും. മൂന്ന് വർഷത്തേക്കാണ് പുതിയ ഭരണസമിതിയെ...
മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹാഫ്' അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന് സംവിധാനവും & തിരക്കഥയും ഒരുക്കുന്നത് മുൻപ് 'ഗോളം' സിനിമയുടെ സംവിധായകനായ സംജാദ് ആണ്. രഞ്ജിത്ത് സജീവ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി എത്തുന്നു. അമല പോൾ, ഐശ്വര്യ രാജ് എന്നിവരാണു ചിത്രത്തിലെ നായികമാർ. കൂടാതെ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി അബ്ബാസ്,...
ഗണപതിയും സാഗർ സൂര്യയും പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ കാർത്തിക് സുബ്ബരാജാണ് പോസ്റ്റർ റിലീസ് ചെയ്തത്. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’. നരവസ ഫിലിംസിന്റെയും ലക്ഷ്മീനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത് , സുധീഷ്, ബ്ലെസ്സി എന്നിവരാണ് നിർമ്മാണം.
ഈ ചിത്രത്തിന്റെ കഥ വിജേഷ് പാണത്തൂരും...
ധ്യാൻ ശ്രീനിവാസനെ നായകനാക്കി രാജേഷ് അമനക്കര സംവിധാനം, തിരക്കഥയും ഒരുക്കുന്ന ചിത്രം ‘കല്യാണമര’ത്തിന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. മറിയം സിനിമാസിന്റെ ബാനറിൽ സാജി കെ. ഏലിയാസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. വിദ്യാ രാജേഷിന്റെ കഥയ്ക്ക് പ്രദീപ് കെ. നായർ സംഭാഷണം ഒരുക്കുന്നു.ധ്യാൻ ശ്രീനിവാസനെ കൂടാതെ, 'മാളികപ്പുറം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ...
അനൂപ് മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ഈ തനി നിറം’ എന്ന ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. നടൻ മാത്രമല്ല, സംവിധായകനും ഗാനരചയിതാവും കൂടിയാണ് അനൂപ് മേനോൻ. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹനൻ ആണ് നിർമ്മാണം. സംവിധായകരായ കെ. മധു സ്വിച്ചോൺ കർമ്മവും ഭദ്രൻ ഫസ്റ്റ് ക്ലാപ്പും നല്കി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്...
എ. ബി. ബിനിൽ സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായെത്തുന്ന 'പൊങ്കാല' ഡിസംബർ 5-ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും. ഒരു ആക്ഷൻ കോമഡി ത്രില്ലർ ചിത്രമാണ് പൊങ്കാല. 2000-കളിൽ വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾക്കും ആക്ഷനും പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഗ്ലോബൽ...
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...