ഹാരി പോട്ടറിലെ പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ്- ഐറിഷ് നടന്‍ മൈക്കല്‍ ഗാംബന്‍ അന്തരിച്ചു. 82- വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തുടരവേ ആയിരുന്നു മരണം സംഭവിച്ചത്.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് അര്‍ജുനും നിക്കി ഗല്‍റാണിയും നായികാ- നായകന്മാരായി എത്തുന്ന ചിത്രം ‘വിരുന്നി’ന്‍റെ ടീസര്‍ പുറത്തിറങ്ങി. ഒരു ബിഗ് ബജറ്റ് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ചിത്രമാണ് വിരുന്ന്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പുറത്തിറങ്ങുക.
2024- ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയിലേക്ക് ഇടംനേടി ജൂഡ് ആന്‍റണിയുടെ മലയാള ചിത്രം ‘2018’. കേരളം നേരിടുകയും അതിജീവിക്കുകയും ചെയ്ത 2018- ലെ ഭയാനകമായ പ്രളയലകാലത്തെ ആസ്പദമാക്കിക്കൊണ്ട് ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രമാണ് 2018.
1960 – ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂയോര്‍ക്കിലെ പ്രെസ്ബെറ്റീരിയന്‍ ആശുപത്രിയില്‍ വെച്ച് മരണം സ്ഥിതീകരിച്ചു.
മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡ് വ്യാഴാഴ്ച മുതല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ്.
അരുൺ വർമ്മ ചിത്രം സംവിധാനം ചെയ്ത് നിവിൻ പോളി പ്രധാനകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബേബി ഗേൾ ന്റെ ഷൂട്ടിങ് വൈക്കത്ത് പുരോഗമിക്കുന്നു. മാജിക്...