നടനും ഹൈക്കോടതി അഭിഭാഷകനുമായ ഐ ദിനേശ് മേനോൻ 9520 അന്തരിച്ചു. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. റോബിൻ ബസ് കേസിലെ ഹർജിക്കാരന് വേണ്ടി ദിനേശ് മേനോൻ ആണ് ഹൈക്കോടതിയിൽ ഹാജരായത്. വാടകവീട് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. കൂടാതെ ശേഷം കാഴ്ചയിൽ, വിടപറയും മുൻപേ, എയർഹോസ്റ്റസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Also Read
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി കുണ്ടന്നൂരിലെ കുത്സിത ലഹള
ലുക് മാൻ അവറാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുണ്ടന്നൂരിലെ കുത്സിത ലഹളയുടെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി. കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് രചനയും സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തിയ്യേറ്ററിലേക്ക് എത്തും.
പ്രമുഖ ചലച്ചിത്രപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു
പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു.
പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ‘മായമ്മ’; ട്രെയിലർ പുറത്ത്
പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മായമ്മ’യുടെ ട്രയിലർ പുറത്തിറങ്ങി. പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ആണ് ചിത്രം.
ബിജു മേനോൻ- ആസിഫ് അലി കൂട്ടുകെട്ട്; ‘തലവൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലെ ബിജു മേനോൻ- ആസിഫ് അലി കോംബോ ഇരുകൈകളും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. തലവനും നിരാശപ്പെടുത്തില്ല എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ചിത്തിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കള്ളനും ഭഗവതിയും എന്ന കെ വി അനിലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ്.