Thursday, May 1, 2025

സൌബിൻ ഷാഹിർ- നമിത പ്രമോദ് ഒന്നിക്കുന്ന ചിത്രം ‘മച്ചാന്റെ മാലാഖ’ പോസ്റ്റർ റിലീസ്

അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവിന്റെ നിർമ്മാണത്തിൽ സൌബിൻ ഷാഹിർ, നമിത പ്രമോദ് തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം  ‘മച്ചാന്റെ മാലാഖ’ യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഈസ്റ്റർ ദിനത്തിൽ  പുറത്തിറങ്ങി. കഥ ജക്സൺ  ആന്റണിയുടെയും രചന അജീഷ് പി തോമസിന്റേതുമാണ്. നടൻ ടൊവിനോ തോമസിന്റെ ഓഫീഷ്യൽ പേജിലൂടെയാണ് റിലീസ് ചെയ്തത്.

ബസ് കണ്ടക്ടറായ സജീവന്റെയും മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ബീജിമോളുടെയും ജീവിതകഥയാണ് സിനിമയുടെ കാതൽ. നമിത പ്രമോദ്, സൌബിൻ ഷാഹിർ, ദിലീഷ് പോത്തൻ, മനോജ് കെ യു, സുദർശൻ, ആര്യ, ശ്രുതി ജയൻ, വിനീത് തട്ടിൽ, അൽഫി പഞ്ഞിക്കാരൻ, തുടങ്ങിയവരും മറ്റ് പ്രധാനകഥാപാത്രങ്ങളായി വേഷമിടുന്നു. സംഗീതം ഔസേപ്പച്ചൻ, ഛായാഗ്രഹണം വിവേക് മേനോൻ,  എഡിറ്റിങ് രതീഷ് രാജ്, ഗാനരചന സിന്റോ സണ്ണി.

spot_img

Hot Topics

Related Articles

Also Read

ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ബോളിവുഡ് നടി വഹീദ റഹ്മാന്   

0
അഞ്ചു പതിറ്റാണ്ടിനുള്ളില്‍ വഹീദ റഹ്മാന്‍ കരിയറില്‍ നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടി. രാജ്യം അവരെ 1972-ല്‍ പദ്മശ്രീയും 2011- ല്‍ പദ്മഭൂഷണും നല്കി ആദരിച്ചു.

കൊറോണ ധവാന്‍; പ്രചാരണവുമായി ശ്രീനാഥ്  ഭാസി, ആലുവ യു സി കോളേജില്‍ ആവേശക്കടലിരമ്പം

0
ശ്രീനാഥ് ഭാസിയും ലുക് മാനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കൊറോണ ധവാന്‍ എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം ആലുവ യുസി കോളേജില്‍ എത്തി. പ്രതീക്ഷിച്ചതിനെക്കാള്‍ പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ കൊറോണ ധവാന് കിട്ടിക്കൊണ്ടിരിക്കുന്നത്.

‘അടിത്തട്ട്’ നാളെ മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ; ഷൈനും സണ്ണി വെയ് നും പ്രധാന അഭിനേതാക്കൾ

0
ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ പ്രൈമിലും മനോരമ മാക്സിലും നാളെമുതൽ പ്രക്ഷേപണം...

ത്രില്ലാണ് ആൻറണി അന്ത്രപ്പേർ, കൊലമാസ്സാണ് ആൻമരിയ; കിടിലൻ സിനിമയുമായി വീണ്ടും ജോഷി

0
ഇടുക്കിയുടെ വന്യസൌന്ദര്യത്തെ പശ്ചാത്തലമാക്കി പിറവി കൊണ്ട സിനിമ. ജോഷിയുടെത് കിടിലൻ ആക്ഷൻ മൂവിയാണെന്നാണ് 'ആൻറണി' പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം. ആൻറണി ആന്ത്രപ്പേറായി ജോജു ജോർജ്ജും ആൻമരിയ ആയി കല്യാണി പ്രിയദർശനും ഞാനോ നീയോ? എന്ന മട്ടിൽ മത്സരിച്ചഭിനയിച്ച ചിത്രം.

അനുരാഗ് കശ്യപ് ആദ്യമായി ആഷിഖ് അബൂ ചിത്രത്തിൽ വില്ലനായി എത്തുന്നു

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ  ബോളിവൂഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് പ്രധാന കഥാപാത്രമായ വില്ലനായി എത്തുന്നു.