Sunday, September 6, 2026

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘ചിത്തിനി’

ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്.  കള്ളനും ഭഗവതിയും എന്ന കെ വി അനിലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ്. 52 ദിവസത്തിനുള്ളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. മാർച്ച് രണ്ടിനാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, ആരതി നായർ ബംഗാളി താരം എനാക്ഷി തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

 ഈസ്റ്റ് കോസ്റ്റ് വിജയന്റെയും സന്തോഷ് വർമ്മയുടെയും വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നത്. എഡിറ്റിങ് രഞ്ജിത് അമ്പാടി. ചിത്തിനി ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും എത്തും. ശ്രീകാന്ത് മുരളി, രാജേഷ് ശർമ, പ്രമോദ് വെളിയനാട്, മണികണ്ഠൻ ആചാരി, ഉണ്ണിരാജ, അനൂപ് ശിവസേനൻ, കൂട്ടിക്കൽ ജയചന്ദ്രൻ, സുജിത് ശങ്കർ, പൌളി വൽസൻ, ജിതിൻ ബാബു, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വാളയാർ, ചിങ്ങഞ്ചിറ, ധോണി ഫോറസ്റ്റ്, കവ, പുതുശ്ശെരി, കൊടുമ്പ്, തുടങ്ങിയ സ്ഥലങ്ങളിൽ  ചിത്രീകരണം പൂർത്തിയാക്കി.  ക്യാമറ രതീഷ് റാം, എഡിറ്റിങ് ജോൺ കുട്ടി,

spot_img

Hot Topics

Related Articles

Also Read

സെക്കന്റ് ലുക്ക് പോസ്റ്ററുമായി  ‘പാലും പഴവും’

0
കോമഡി എന്റർടൈനർ ചിത്രം ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്ത് 23 ന് ചിത്രം തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തും. എത്തും. മീരാ ജാസ്മിനും അശ്വിൻ...

യവനിക വീണു; മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് വിടവാങ്ങി

0
മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി  ജോര്‍ജ്ജ് വിട വാങ്ങി. 78- വയസ്സായിരുന്നു. എറണാകുളത്തെ കാക്കനാടുള്ള വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു മരണം. തികച്ചും സവിശേഷമാര്‍ന്ന പ്രമേയങ്ങള്‍ കൊണ്ട് മലയാള സിനിമയ്ക്കു ദിശാബോധം നല്കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്ജ്.

അരുൺ വൈഗ ചിത്രം ‘യുണൈറ്റെഡ് കിങ്ഡം ഓഫ് കേരള’ തിയ്യേറ്ററുകളിലേക്ക്

0
അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യൂന്ന ചിത്രം  ‘യുണൈറ്റെഡ് കിങ്ഡം ഓഫ് കേരള’ ജൂൺ- 20 നു തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. രഞ്ജിത് സജീവ, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരാണു കേന്ദ്രകഥാപാത്രങ്ങൾ....

രണ്ടാം ഭാഗവുമായി ‘വാഴ’

0
വിപിൻദാസിന്റെ തിരക്കഥയിൽ സാവിൻ  സംവിധാനം ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ വാഴ- ബയോപ്പിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ജയജയജയ ഹേ, ഗുരുവായൂരമ്പലനടയിൽ എന്നിവ വിപിൻദാസ്...

ആക്ഷേപഹാസ്യവുമായി ജലധാര പമ്പ് സെറ്റ്; തിയ്യേറ്ററില്‍ ചിരിപ്പൂരമൊരുക്കി പ്രേക്ഷകര്‍

0
നര്‍മത്തിലൂടെ ആളുകളെ ഒരുപോലെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് ശ്രമകരമായ ജോലിയാണ്, കഴിവും വേണം. ഇത് രണ്ടും ഒത്തിണങ്ങിയ അഭിനേതാക്കളാണ് ഇന്ദ്രന്‍സും ഉര്‍വശിയും.