സുനിൽ ലക്ഷ്മണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഹിയാണ് നായകൻ’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. ഭദ്രദീപം കൊളുത്തിക്കൊണ്ട് നടൻ ജയൻ ചേർത്തല തുടക്കം കുറിച്ചു. പുതുമുഖങ്ങളായ ലാൽ ഹരി, വിനു ഭായ്, എന്നിവരാണു പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ജയൻ ചേർത്തല, കോട്ടയം പുരുഷു, മൻരാജ്, നാരായണൻ കുറ്റി, രാജ സാഹിബ്, ലത ദാസ്, സീമ ജി നായർ, എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. എസ്. എം പി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് എസ്. എസ് പവൻ ആണ്. ഛായാഗ്രഹണം പ്രസാദ് അറുമുഖൻ, ഗാനരചന ശ്രേയം ബൈജു, സംഗീതം സുനിൽ ലക്ഷ്മണൻ.
സുനിൽ ലക്ഷ്മണന്റെ തിരക്കഥയും സംവിധാനവും; ‘മഹിയാണ് നായകൻ’ ചിത്രത്തിന്റെ പൂജ നടന്നു
Also Read
പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ ഒക്ടോബർ 31- നു തിയ്യേറ്ററുകളിലേക്ക്
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡീയസ് ഈറേ’ ഒക്ടോബർ 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വി...
നിർമ്മാതാക്കളുടെ നിലപാടിൽ പ്രതിഷേധവുമായി ഫിയോക്; ഫെബ്രുവരി 22- മുതൽ തിയ്യേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല
ഫെബ്രുവരി 22 മുതൽ കേരളത്തിലെ തിയ്യേറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാടുമായി ഫിയോക്.
‘മധു’വൂറും അഭിനയകലയുടെ സാമ്രാട്ടിനു പിറന്നാൾ നിറവ്
പുറക്കാട്ട് കടപ്പുറത്ത് തന്‍റെ കാമുകയുടെ ഓര്‍മ്മകളുമായി കടലിനൊപ്പം പാടിയലയുന്ന പരീക്കുട്ടിയോളം മറ്റൊരു കഥാപാത്രമില്ല മധുവിന് എന്ന് പ്രേക്ഷകര്‍ തറപ്പിച്ചു പറയും. പരീക്കുട്ടിക്ക് ശേഷം എന്നൊന്നില്ല, പരീക്കുട്ടി മുതല്‍ പരീക്കുട്ടിവരെ...അത്രമാത്രം!
രാജേഷ് മാധവൻ ചിത്രം അണിയറയിൽ; നിർമ്മാണം എ വി മൂവീസ്
നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്ത് ഇനി ഉത്തരം എന്ന ചിത്രത്തിന് ശേഷം എ വി മൂവീസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ രാജേഷ് മാധവൻ നായകനായി എത്തുന്നു. തലശ്ശേരിയിൽ വെച്ച് പൂജ ചടങ്ങുകൾ നടന്നു.
നടിയും നർത്തകിയുമായ ബേബി ഗിരിജ അന്തരിച്ചു
ജീവിത നൌക എന്ന ചിത്രത്തിലെ ‘ആനത്തലയോളം വെണ്ണതരാം..’ എന്ന പാട്ടു രംഗത്തിലഭിനയിച്ചു ശ്രദ്ധേയയായ നർത്തകിയും നടിയുമായ ബേബി ഗിരിജ എന്ന പി പി ഗിരിജ അന്തരിച്ചു. 83- വയസ്സായിരുന്നു.







