Thursday, May 1, 2025

സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു അനിൽ സേവ്യർ. ജാൻ  എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് എന്നീ ശ്രദ്ധേയ സിനിമകളിലെ സഹ സംവിധായകനായി ഇദ്ദേഹം പ്രവർത്തിച്ചു. തൃപ്പൂണിത്തറ ആർ. എൽ. വി കോളേജിൽ നിന്ന് ബി എഫ് എ പൂർത്തിയാക്കിയ ശേഷം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് എം എഫ് എ ചെയ്തു. കൂടാതെ കൊച്ചിയിൽ നടക്കാറുള്ള  മുസിരിസ് ബിനാലെയിലും പ്രവർത്തിച്ചു. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി. എ സേവ്യരിന്റെയും അൽഫോൺസയുടെയും മകനാണ്. ഭാര്യ ചിത്രകാരിയായ അനുപമ ഏലിയാസ്. അനിലിന്റെ ആഗ്രഹപ്രകാരം മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് വിട്ടുനൽകും. ബുധനാഴ്ച രാവിലെ 11 മുതൽ വസതിയിലും തുടർന്ന് മൂന്നു മണിവരെ നാസ് ഔഡിറ്റോറിയത്തിലും പൊതുദര്ശനത്തിന് വയ്ക്കും.

spot_img

Hot Topics

Related Articles

Also Read

മലയാള സിനിമയും പോത്തേട്ടന്‍ ബ്രില്ല്യന്‍സും

0
അഭിനേതാവ്, സംവിധായകന്‍, നിര്‍മാതാവ് ... ദിലീഷ് പോത്തന്‍ എന്ന കലാകാരന്‍ സമീപ കാലത്തായി മലയാള സിനിമയില്‍ സൃഷ്ട്ടിച്ചിരിക്കുന്ന നവതരംഗം പുതിയ പ്രതീക്ഷയുടെ പാതയാണ്. കുട്ടിക്കാലത്തെ സിനിമയോടൊപ്പമായിരുന്നു ദിലീഷിന്‍റെ ചങ്ങാത്തം.

പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാർ അന്തരിച്ചു

0
കേന്ദ്ര- സംഗീത- നാടക- അക്കാദമി പുരസ്കാരവും കേരള- നാടക അക്കാദമി ഫെല്ലൊഷിപ്പും നേടി.

എമ്പുരാന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി

0
പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായെത്തുന്ന എമ്പുരാനു വിജയാശംസകൾ നേർന്നു മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച എമ്പുരാൻ പോസ്റ്ററിനൊപ്പം ‘മലയാള സിനിമയുടെ അഭിമാനമാകട്ടെ’ എന്നു അദ്ദേഹം വാക്കുകൾ കുറിച്ചു. മലയാളികൾ ഏറെ പ്രതീക്ഷയോടെ...

സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ  ചിത്രം  ‘പുഷ്പക വിമാനം’ ടീസർ പുറത്ത്  

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാന’ത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം...

ജിത്തു മാധവൻ- ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ പോസ്റ്റർ പുറത്ത്

0
ജിത്തുമാധവവൻ തിരക്കഥയെഴുതി  സംവിധാനം ചെയ്ത്  ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ആവേശ’ത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഏപ്രിൽ 11-ന് ചിത്രം തിയേറ്ററുകളിൽ എത്തും.