Sunday, September 6, 2026

വിഷു ദിനത്തിൽ റിലീസിനൊരുങ്ങി ‘മരണമാസ്സ്’

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കോമഡി ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ മാസം വിഷുവിന് റിലീസാകും. ബേസിൽ ജോസഫാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലി പറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസിർ സലാം എന്നിവർആണ് നിർമാണം. നടൻ സിജു സണ്ണിയുടെ കഥയ്ക്ക് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ആണ്. സിജു സണ്ണി, രാജേഷ് മാധവൻ, ബാബു ആൻറണി, അനീഷ്മ അനിൽകുമാർ എന്നിവർ മറ്റ് കഥാപാത്രങ്ങളായും  എത്തുന്നു. ഛായാഗ്രഹണം നീരജ് രവി, സംഗീതം ജയ് ഉണ്ണിത്താൻ, എഡിറ്റിങ് ചമൻ ചാക്കോ.

spot_img

Hot Topics

Related Articles

Also Read

‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു

0
1960 – ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂയോര്‍ക്കിലെ പ്രെസ്ബെറ്റീരിയന്‍ ആശുപത്രിയില്‍ വെച്ച് മരണം സ്ഥിതീകരിച്ചു.

‘സെന്‍റ് ഓഫ് വുമണ്‍’ ടാഗ് ലൈനുമായി ‘പുലിമട’ ആകാംക്ഷയുണര്‍ത്തുന്ന ടീസര്‍ പുറത്തുവിട്ടു

0
പാന്‍ ഇന്ത്യന്‍ ചിത്രമായി പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടത് സുരേഷ് ഗോപി, ആസിഫ് അലി, ദിലീപ്, വിജയ് സേതുപതി തുടങ്ങിയ താരങ്ങളാണ്.

‘തുടരും’ അഭിനയവിസ്മയത്തിന്റെ ‘ലാൽ മാന്ത്രികത’

0
തിയ്യേറ്റർ വിട്ടിറങ്ങുമ്പോൾ ‘ലാലേട്ടൻ..’ എന്ന് കേരളക്കര വീണ്ടും ഒന്നടങ്കം ആർപ്പുവിളിച്ചു, ‘തുടരും’ എന്ന സിനിമയിലൂടെ അവർ അവരുടെ പ്രിയപ്പെട്ട ലാലേട്ടനെ കണ്ടെത്തിയിരിക്കുന്നു! ‘അദ്ദേഹത്തിന് നല്ല കഥകളും തിരക്കഥകളും നൽകൂ, ജീവൻ തുടിക്കുന്ന കഥാപാത്രമായി...

നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് & കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
ഒരു വല്യ ഹീറ്റ് ഒരു ചെറിയ ഗ്യാങ് എന്ന അടിക്കുറിപ്പോട് കൂടിയാണ് നിവിന്‍ പോളി ഫേസ് ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

‘സിദ്ദിഖ് തന്‍റെ സിനിമാ ജീവിതത്തിന്‍റെ തുടക്കത്തിന് കാരണക്കാരില്‍ ഒരാള്‍’- സായികുമാര്‍

0
പറയാന്‍ വാക്കുകളില്ല. ഇത്രയും ഹൃദ്യനായ, പച്ചയായ മനുഷ്യന്‍ വേറെയില്ല. പറയുന്ന ഓരോ വാക്കും ഹൃദയത്തില്‍ നിന്നാണ്.