നീരജ് മാധവന്, ഷൈന്‍ നിഗം, ആന്റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ അഭിനയിച്ച തകര്‍പ്പന്‍ ചിത്രം ആര് ഡി എക്സിന് പിന്നാലെ ആന്റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്റ് ബ്ലോക് ബസ്റ്റര്‍സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രമൊരുങ്ങുന്നു. നവാഗതനായ അജിത്ത് മാമ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ചിത്രം കടല്‍ പശ്ചാത്തലത്തിലുള്ള ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ്. തമിഴ് സംവിധായകനായ എസ് ആര് പ്രഭാകരന്, സലീല്‍- രഞ്ജിത്, ഫാന്റം പ്രവീണ്‍, പ്രാശോഭ് വിജയന് തുടങ്ങിയവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിന് തിരക്കഥ സതീഷ് തോന്നക്കല്‍, റോയലിന് റോബര്‍ട്ട്, അജിത്ത് മാമ്പിള്ളി തുടങ്ങിയവര്‍ നിര്‍വഹിക്കുന്നു. സംഗീതവും പശ്ചാത്തലവും സാം സി എസ്, ഛായാഗ്രഹണം ജിതിന് സ്റ്റാന്‍ സിലോസിസ്.
Also Read
ആഘോഷമായി ആൻറണി തിയ്യേറ്ററുകളിൽ; ഏറ്റെടുത്ത് പ്രേക്ഷകർ
ഡിസംബർ ഒന്നിന് തിയ്യേറ്ററിലേക്കിറങ്ങിയ ‘ആൻറണി’യെ ആവേശപൂർവ്വം സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ജോഷി- ജോജു ജോർജ്ജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു
വീണ്ടും സജീവമാകാൻ കോഴിക്കോട് അപ്സര തിയ്യേറ്റർ; ആദ്യ പ്രദർശനത്തിന് മമ്മൂട്ടിയുടെ ടർബോ
സിനിമാ പ്രേമികളുടെ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് കോഴിക്കോട് അപ്സര തിയ്യേറ്റർ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. 52 വർഷക്കാലത്തോളം മലബാർ ജനതയുടെ സിരകളിൽ സിനിമാ പ്രേമത്തെ നിറച്ചത്തിൽ വലിയ പ്രാധാന്യമുണ്ട് അപ്സര തിയേറ്ററിന്
‘രണ്ടാം മുഖം’ തിയ്യേറ്ററുകളിലേക്ക്
കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും...
പ്രേക്ഷക മനംകവര്‍ന്ന് ‘പ്രാവി’ലെ ‘ഒരു കാറ്റു പാതയില്‍’ റിലീസ്
ബി കെ ഹരിനാരായണന്റ വരികള്‍ക്ക് ബിജിപാല്‍ ഈണമിട്ട ‘ഒരു കാറ്റു പാതയില്‍’ എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് യാമി സോനയും ആദര്‍ശ് രാജയും ചേര്‍ന്നാണ്.
ചിരിയുടെ പൂരം തീർക്കാൻ ഫെബ്രുവരി 9-ന് ജി സി സി യിലേക്കും വരുന്നു ‘അയ്യർ ഇൻ അറേബ്യ’
കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നല്കുന്ന കോമഡി എന്റർടൈമെന്റ് മൂവി അയ്യർ ഇൻ അറേബ്യ ജി സി സിയിലേക്ക് ഫെബ്രുവരി 9 ന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.