Saturday, March 7, 2026

റൊമാന്‍റിക് കോമഡി ത്രില്ലറുമായി  ഷാനവാസ്; ചിത്രീകരണം ആരംഭിച്ചു

ആനക്കള്ളന്‍, പഞ്ചവര്‍ണ്ണതത്ത, ആനന്ദം പരമാനന്ദം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ്- ക്രിയേഷന്‍സ് നിര്‍മ്മിച്ച് ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിങ്ങം ഒന്നിന് കൊച്ചിയിലെ പുത്തന്‍കുരിശ് ചെന്‍റോസ് ഇവന്‍റ്സ് സെന്‍ററില്‍ ചടങ്ങുകള്‍ നടന്നു. റൊമാന്‍റിക് കോമഡി ത്രില്ലര്‍ ചിത്രത്തില്‍ മെട്രോനഗരത്തില്‍ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയകഥയാണ് പറയുന്നത്.  

സപ്ത തരംഗിന്‍റെ അണിയറ പ്രവര്‍ത്തകരായ ഒ പി ഉണ്ണികൃഷ്ണന്‍, മധു പള്ളിയന, ജയഗോപാലന്‍, ഷാനവാസ് കെ ബാവക്കുട്ടി, ജേക്കബ് വി തോമസ് വള്ളക്കാലില്‍, സുമ ജേക്കബ് വള്ളക്കാലില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പ്രിയംവദ, ഹക്കിം ഷാ തുടങ്ങിയവരും ഭദ്രദീപം കൊളുത്തി. സുബ്രഹ്മണ്യന്‍ സ്വിച്ചോണ്‍ കര്‍മ്മവും സന്തോഷ് വള്ളക്കാല്‍ ഫസ്റ്റ് ക്ലാപ്പും നല്കി.  

വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, ഷമ്മി തിലകന്‍, ഗണപതി, ഉണ്ണിരാജ, അസീസ് നെടുമങ്ങാട്, മനോഹരി ജോയ്, ശ്രുതി രാമചന്ദ്രന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തിരക്കഥയും ഗാനരചനയും  രഘുനാഥ് പാലേരിയുംടേതാണ്. സംഗീതം ഹിഷാം അബ്ദുല്‍ വഹാബും ഛായാഗ്രഹണം എല്‍ദോസ് നിരപ്പേലും എഡിറ്റിങ് മനോജ് സി എസും നിര്‍വഹിക്കുന്നു. പൂക്കാട്ടുപടി, കാക്കനാട്, കരിമുകള്‍, പുത്തന്‍കുരിശ്, എന്നിവിടങ്ങളിലാണ് ചിത്രീകരണം.

spot_img

Hot Topics

Related Articles

Also Read

റൊമാന്റിക് സസ്പെൻസ് ത്രില്ലർ ചിത്രം ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’  ഉടൻ

0
എഡിറ്ററായ നൌഫൽ അബ്ദുല്ല ആദ്യമായി സംവിധാനം ചെയ്ത ചിത്രം നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രത്തിന്റെ ആദ്യ ഗ്ലീമ്പ്സ് പുറത്തിറങ്ങി. റൊമാന്റിക് സസ്പെൻസ് ത്രില്ലർ ചിത്രമാണ് ഇത്. ഒക്ടോബർ 10- നു ചിത്രം...

2025 ലെ ഓസ്കർ എൻട്രിയിലേക്ക് കടന്ന് ലാപതാ ലേഡീസ്

0
2025 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം,...

പ്രേക്ഷകരെ ത്രില്ലടിപ്പിക്കുവാൻ ഇനി ‘ആടുജീവിതം’ തിയ്യേറ്ററുകളിലേക്ക്

0
ബ്ലെസ്സി- പൃഥ്വിരാജ്- കൂട്ടുകെട്ടിൽ ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതം ഇനി . 2024- ഏപ്രിൽ 10 ന് തിയ്യേറ്ററുകളിലേക്ക്. മലയാളത്തിന് പുറമെ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും സിനിമ എത്തും

‘പൊറാട്ട് നാടകം; മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിങ്ങി. നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.

എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ അന്തരിച്ചു

0
മലയാള സിനിമയിലെ എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ (79) അന്തരിച്ചു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് എഡിറ്റിങ് നിര്‍വഹിച്ച വ്യക്തി കൂടിയാണ് കെ പി ഹരിഹരപുത്രന്‍.