നസ്ലെന്‍ കെ ഗഫൂര്‍, മീനാക്ഷി, മാത്യു തോമസ്, ബിനു പപ്പു തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന റൊമാന്‍റിക് കോമഡി ഡ്രാമ ‘ജേര്‍ണി ഓഫ് ലവ് 18+’ ഇനി സോണി ലിവില്‍ കാണാം. അരുണ്‍ ഡി ജോസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സെപ്തംബര്‍ 15- മുതലാണ് സോണില്‍ ലിവില്‍ എക്സ്ക്ലുസിവായി സ്ട്രീം ചെയ്യുക. യുവാക്കളിലും മുതിര്‍ന്നവരിലുമുള്ള വിവാഹത്തെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകളെക്കുറിച്ച് ചിത്രം ചര്‍ച്ച ചെയ്യുന്നു. അരുണ്‍ ഡി ജോസും രവീഷ് നാഥും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
Also Read
കഥ, തിരക്കഥ, സംവിധാനം- അരവിന്ദന്‍ നെല്ലുവായ്; ‘തല്‍സമയം’ റിലീസിന്
നെല്ലുവായ് ഗ്രാമത്തിന്‍റെ കഥപറയുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം അരവിന്ദന്‍ നെല്ലുവായ് നിര്‍വഹിക്കുന്നു. പ്രശസ്ത സംവിധായകന്‍ ലോഹിതദാസിന്‍റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആയിരുന്നു അരവിന്ദന്‍ നെല്ലുവായ്.
‘എൽ എൽ ബി’ നാളെ തിയ്യേറ്ററുകളിലേക്ക്
ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നാ യർ അശ്വത് ലാൽ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എൽ എൽ ബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) തിയ്യേറ്ററുകളിലേക്ക് എത്തുന്നു.
ഭക്തിസാന്ദ്രമാക്കാൻ ‘വീരമണികണ്ഠൻ’; സ്വാമി അയ്യപ്പന്റെ കഥയുമായി ബ്രഹ്മാണ്ഡ ചിത്രം വരുന്നു
ശബരിമല സ്വാമി അയ്യപ്പന്റെ കഥ ബ്രഹ്മാണ്ഡ 3D ചിത്രം വരുന്നു. ലോകമെമ്പടും നിറഞ്ഞു നിൽക്കുന്ന ഭക്തജനങ്ങൾക്കുള്ള സന്തോഷ വാർത്ത കൂടിയാണിത്. അയ്യപ്പന്റെ വീരേതിഹാസത്തെ ചേര്ത്ത് വെച്ചുള്ള പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ശബരിമല സന്നിധാനത്ത്...
സര്‍വൈവല്‍ ത്രില്ലര്‍ ജൂലിയാന വരുന്നു; ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രം, ടീസര്‍ റിലീസ് ചെയ്തു
ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രവുമായി പ്രശാന്ത് മാമ്പുള്ളി എത്തുന്നു. ഒരൊറ്റ കഥാപാത്രമുള്ള ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത സംഭാഷണം ഇല്ലാത്തതാണ്.
നാളെ മുതൽ തിയ്യേറ്ററുകളിൽ ക്യാമ്പസ് കഥയുടെ ‘താൾ’ തുറക്കുന്നു
തന്റെ ക്യാമ്പസ് ജീവിതത്തിൽ നടന്ന സംഭവകഥകളെ മുൻനിർത്തി മാധ്യമ പ്രവർത്തകനായ ഡോ: ജി കിഷോർ തിരക്കഥ എഴുതി നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘താൾ’ നാളെ മുതൽ തിയ്യേറ്ററുകളിലേക്ക് എത്തുന്നു.