സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വേല’ നവംബര്‍- 10 നു തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് തിരക്കഥ എം സജാസിന്‍റെയും സംവിധാനം ശ്യാംശശിയുടേതുമാണ്. ക്രൈംഡ്രാമ ചിത്രമാണ് വേല. ദുല്‍ഖര്‍ സല്‍മാന്‍റെ വെഫെയര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ആര്‍ ഡി എക്സില്‍ ഹിറ്റായ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന സംഗീതസംവിധായകന്‍ സാം സി എസ് തന്നെയാണ് വേലയിലെ പാട്ടുകള്‍ക്കും സംഗീതം പകര്‍ന്നിരിക്കുന്നത്. രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് സണ്ണി വെയ് നും ഷെയ്ന്‍ നിഗവും എത്തുന്നത്. സണ്ണി വെയിന്‍ മല്ലികാര്‍ജുന്‍ എന്ന കഥാപാത്രമായും ഷെയ്ന്‍ നിഗം ഉല്ലാസ് അഗസ്തിന്‍ എന്ന കഥാപാത്രമായും എത്തുന്നു. ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിന്‍സില്‍ സെല്ലുലോയിഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഛായാഗ്രഹണം സുരേഷ് രാജനും മ്യൂസിക് സാം സി എസും നിര്‍വഹിക്കുന്നു
റിലീസ് തീയ്യതി അറിയിച്ച് ‘വേല;’ സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങള്‍
Also Read
ഉദ്വേഗജനകമായ കഥാമുഹൂർത്താവുമായി ‘ചെക്ക് മേറ്റ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ
ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രം ചെക്ക് മേറ്റ് വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ എത്തുന്നു. കോവിഡ് കാലത്തെ വാക്സിൻ പശ്ചാത്തലമായി നടക്കുന്ന കഥയാണ് ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഇതിൽ അനൂപ് മേനോൻ ഫിലിപ്പ് കുര്യൻ എന്ന...
ആസ്ത്രേലിയൻ ബോക്സോഫിസിൽ നിറഞ്ഞു നിന്ന് ‘ഭ്രമയുഗം’
പതിവിന് വിപരീതമായി മലയാള സിനിമയ്ക്ക് വൻ സ്വീകരണം ലഭിച്ചിരിക്കുകയാണ് ആസ്ത്രേലിയയിൽ. ആസ്ത്രേലിയയിൽ അമ്പതോളം തിയ്യേറ്ററുകളിലും ന്യൂസിലാന്റിൽ പതിനേഴ് തിയ്യേറ്ററുകളിലുമായാണ് സിനിമ പ്രദർശിപ്പിക്കുന്നത്.
പ്രമുഖ ചലച്ചിത്രപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു
പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു.
‘തുടരും’ ഇനി ഒടിടിയിൽ
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ മോഹൻലാൽ- തരുൺമൂർത്തി ചിത്രം ഒരുമാസത്തിന് ശേഷം ‘തുടരും’ ഇനി ഒടിടിയിൽ. മെയ് 30- നു ചിത്രത്തിന്റെ സ്ട്രീമിങ് ജിയോ ഹോടസ് സ്റ്റാറിൽ ആരംഭിക്കും. തിയ്യേറ്ററിൽ നിറഞ്ഞോടിയ ചിത്രമായിരുന്നു തുടരും. ഏപ്രിൽ-...
പാട്ടുംപാടി മുകള്‍പ്പരപ്പ് നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നു; പുതിയ ഗാനം പുറത്തിറങ്ങി
മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. സിബി പടിയറ രചനയ്ക്കു പ്രമോദ് സാരംഗ് സംഗീത സംവിധാനം ചെയ്ത ‘സ്നേഹിതേ...’ എന്നു തുടങ്ങുന്ന ഏറ്റവും പുതിയ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍







