Thursday, May 1, 2025

രസകരമായ ടീസറുമായി പൊറാട്ട് നാടകം

അന്തരിച്ച സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്. തികച്ചും രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് പൊറാട്ട് നാടകം. തിയ്യേറ്ററുകളിൽ വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നല്ലൊരു കുടുംബ ചിത്രം കൂടിയാണ് പൊറാട്ട് നടകമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പും ധർമ്മജൻ ബോൾഗാട്ടിയും മണിക്കുട്ടി എന്നു പേരായ ഒരു പശുവുമാണ്എത്തുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലായി 30 ദിവസത്തിനുള്ളിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

വിജയൻ പള്ളിക്കരയാണ് ചിത്രത്തിന്റെ നിർമ്മാണം. നൌഷാദ് സാഫ്രോണാണ് ചിത്രത്തിന്റെ സംവിധാനം. സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, രമേശ് പിഷാരടി, രാഹുൽ മാധവ്, സുനിൽ സുഖദ, ഷുക്കൂർ വക്കീൽ, നിർമ്മൽ പാലാഴി, സൂരജ് തേലക്കാട്ട്, ചിത്ര ഷേണായി, ഐശ്വര്യ മിഥുൻ, ബാബു അന്നൂർ, ഗീതി സംഗീത, ജിജിന രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സുനീഷ് വാരനാട് ആണ് തിരക്കഥ. ഛായാഗ്രഹണം നൌഷാദ് ഷെരീഫ്,

spot_img

Hot Topics

Related Articles

Also Read

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ  ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ

0
കാവ്യ ഫിലിംസ് കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ എറണാകുളം ഫോർട്ട് കൊച്ചി സി എസ് ഐ ഹെറിടെജ് ബംഗളൊയിൽ വെച്ച് നടന്നു

തിയ്യേറ്ററിൽ തീ പാറിച്ച് നടനവിസ്മയം മോഹൻലാൽ; സമ്മിശ്ര പ്രതികരണങ്ങളും ഡിസ് ലൈക്കുകളും അതിജീവിച്ച് ‘മലൈക്കോട്ടൈ വാലിബൻ’

0
ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനമികവിൽ മോഹൻലാലിന്റെ അഭിനയം ഭദ്രം. കഴിവുറ്റ രണ്ട് കലാകാരന്മാർ സമ്മേളിക്കുമ്പോഴുള്ള പത്തരമാറ്റാണ് മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം.

ഹൃദയാഘാതം; സംവിധായകന്‍ സിദ്ദിഖ് ആശുപത്രിയില്‍

0
ഹൃദയാഘാതത്തെ തുടര്‍ന്നു സംവിധായകന്‍ സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിലീസ് തീയതി പ്രഖ്യാപിച്ചു

0
സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം’ ഫെബ്രുവരി 23- ന് തിയ്യേറ്ററുകളിൽ എത്തും.

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്ത്

0
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിച്ച് ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൂവി ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്തിറങ്ങി.