Friday, May 2, 2025

മാർച്ച് 23- ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു; ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’

മാതാ ഫിലിംസിന്റെ ബാനറിൽ ഷിജു പനവൂർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘’എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ മാർച്ച് 23- ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. അപ്രതീഷിതമായി രാത്രിയിൽ ബസിന് മുന്നിലേയ്ക്ക് എടുത്തു ചാടുന്ന ഒരു അമ്മയും കുഞ്ഞും. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അതേ ബസിൽ യാത്ര ചെയ്യുന്ന ഇരുവരെയും സഹായിക്കുന്ന അതേ ബസിലെ മാധവൻ എന്ന ആൾ.

തികച്ചും ഏറെ ദുരൂഹത നിറഞ്ഞ ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലൊ’ എന്ന ചിത്രത്തിൽ രേണു സൌന്ദർ, പൌളി വത്സൻ, ജിൻ വി ആന്റോ, പത്മരാജ് രതീഷ്, സജി വെഞ്ഞാറമ്മൂട്, ഷിബു ലബാൻ, നാൻസി, ശിവമുരളി, കണ്ണൻ സാഗർ, അരിസ്റ്റോ സുരേഷ്, തുടങ്ങിയവർ പ്രധാന കഥാപാത്രമായി എത്തുന്നു. നിർമ്മാണം എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഡി ആർ, ക്രിസ്റ്റി ഭായ് സി, ഛായാഗ്രഹണം ജഗദീഷ് വി വിശ്വം, എഡിറ്റിങ് അരുൺ ആർ എസ്, ഗാനരചന സനൽകുമാർ വള്ളിക്കുന്നം, സംഗീതം രാജ്മോഹൻ വെള്ളനാട്, ആലാപനം നജീം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ.

spot_img

Hot Topics

Related Articles

Also Read

അത്രമാത്രം ആത്മബന്ധമുള്ള വ്യക്തി; സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ്

0
"ജീവിതത്തിൽ മദ്യപിക്കുകയോ സി​ഗരറ്റ് വലിക്കുകയോ ചെയ്യാത്ത ആളായിരുന്നു. കരൾ മാറ്റിവെച്ചാൽ മതി, അത് ആ ആശുപത്രിയിൽത്തന്നെ ചെയ്യാം. ബാക്കി എല്ലാം ഓ.കെ ആണ് എന്നുപറഞ്ഞിരിക്കുമ്പോഴാണ് രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം സംഭവിക്കുന്നത്.

വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം ‘ട്രയിലർ പുറത്തിറങ്ങി

0
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വർഷങ്ങൾക്ക് ശേഷം മൂവി ട്രയിലർ റിലീസായി.

‘രേഖാചിത്രം’ ഒ ടി ടി യിലേക്ക്

0
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തും. സോണി ലിവിൽ മാർച്ച് ഏഴ് മുതൽ സ്ട്രീമിങ് ആരംഭിക്കും. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി...

‘പൊറാട്ട് നാടകം’ ചിത്രത്തിന്റെ ടീസർ പുറത്ത്

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ഒരു ആക്ഷേപഹാസ്യ ചിത്രമായിരിക്കും പൊറാട്ട് നാടകം. സൈജു കുറുപ്പാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി എത്തുന്നത്. ഓഗസ്ത്...

മാക്ട ലെജെൻറ് ഓണർ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്

0
ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി  മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.