Sunday, September 6, 2026

‘ആരോ’ യിൽ പൊലീസ് വേഷത്തിൽ തിളങ്ങാൻ ജോജു ജോർജ്ജ്; മെയ് 9 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും

നിരവധി പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരിൽ ഇടംനേടിയ ജോജു ജോർജ്ജ് ‘ആരോ’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും പൊലീസ് കഥാപാത്രമായി എത്തുന്നു. ചിത്രം മെയ് 9- ന് തിയ്യേറ്ററുകളിൽ എത്തും. കരീം കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം വി ത്രീ പ്രൊഡക്ഷൻസിന്റെയും അഞ്ജലി എന്റർടൈമെന്റ്സിന്റെയും ബാനറിൽ വിനോദ് ജി പാറാട്ട്, വി കെ അബ്ദുൽ കരീം, സാം വർഗീസ് ചെറിയാൻ, ബിബിൻ ജോഷ്വാ ബേബി എന്നിവരാണ് നിർമ്മാണം. റഷീദ് പാറയ്ക്കലും കരീമും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും.

ജോജു ജോർജ്ജ്, അനുമോൾ, കിച്ചു ടെല്ലസ്, സുധീർ കരമന, മനാഫ് തൃശ്ശൂർ, ജയരാജ് വാര്യർ, മാസ്റ്റർ അൽത്താഫ് മനാഫ്, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മാസ്റ്റർ ഡെറിക് രാജൻ, ടോഷ് ക്രിസ്റ്റി, അഞ്ജൂ കൃഷ്ണ, അനീഷ്യ, അമ്പിളി, ജാസ്മിൻ ഹണി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം മാധേഷ് റാം, എഡിറ്റിങ് നൌഫൽ അബ്ദുള്ള, ഗാനരചന റഫീഖ് അഹമ്മദ്, സംഗീതം ബിജിപാൽ.

spot_img

Hot Topics

Related Articles

Also Read

കൂടുതല്‍ തിയ്യേറ്ററുകളിലേക്ക് കണ്ണൂര്‍ സ്ക്വാഡ്; ഇരുകൈകളും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍

0
കണ്ണൂര്‍ സ്ക്വാഡിനെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ കൂടുതല്‍ തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശിപ്പിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. നിലവില്‍ 160- തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് ഒരുങ്ങിയ ചിത്രം ഇനി 250 തിയ്യേറ്ററുകളിലേക്ക് കൂടി പ്രദര്‍ശനത്തിന് എത്തും.

ജനുവരി 31- നു തിയ്യേറ്ററുകളിൽ എത്തുന്നു ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’

0
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രo ജനുവരി 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണി ലാലുവും...

പേടിപ്പെടുത്തുന്ന ട്രയിലറുമായി ‘ഗു’

0
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ ട്രയിലർ പുറത്തിറങ്ങി. മെയ് 17 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

അനുരാഗ ഗാനങ്ങളുമായി ദേവാങ്കണത്തിലെ സംഗീത താരകം- ഓര്‍മകളിലെ ജോണ്‍സണ്‍ മാഷ്  

0
പാശ്ചാത്യവും പൌരസ്ത്യവുമായ ജോണ്‍സണ്‍ മാഷിന്‍റെ സംഗീത സംഗമത്തിന് മലയാളസിനിമ സാക്ഷ്യം വഹിച്ചപ്പോള്‍ അതില്‍ വെസ്റ്റേര്‍ണ്‍ സംഗീതം ഏച്ചുകെട്ടി നില്‍ക്കുന്നുവെന്ന അസ്വാരസ്യം എങ്ങും കേട്ടില്ല, അതാണ് അദേഹത്തിന്‍റെ കഴിവും.

അരുൺ വർമ്മ ചിത്രം ‘ ബേബി ഗേൾ’ ചിത്രീകരണം പുരോഗമിക്കുന്നു

0
അരുൺ വർമ്മ ചിത്രം സംവിധാനം ചെയ്ത് നിവിൻ പോളി പ്രധാനകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബേബി ഗേൾ ന്റെ ഷൂട്ടിങ്  വൈക്കത്ത് പുരോഗമിക്കുന്നു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ്...