മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’ ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ- ത്രീഡി മൂവിയാണ് ‘ലൌലി’. തിരക്കഥാകൃത്തായ ദിലീഷ് കരുണാകരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സംവിധായകൻ ആഷിക് അബുവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിൽ ഒരു അനിമേഷൻ ‘ഈച്ച’യാണ് നായികയായി എത്തുന്നത്. ഡോക്ടർ അമർ രാമചന്ദ്രൻ, ഗംഗ മീര, അശ്വതി മനോഹരൻ, അരുൺ ആഷ് ലി, പ്രശാന്ത് മുരളി, കെ പി എ സി ലീല, മനോജ് കെ ജയൻ, ഉണ്ണിമായ, എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നേനി എന്റർടയിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൺഘട് സ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ശരണ്യ, ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവരാണു നിർമ്മാണം. വരികൾ സുഹൈൽ കോയ, സംഗീതം വിഷ്ണു വിജയ്, എഡിറ്റിങ് കിരൺദാസ്.
Also Read
ഏറ്റവും പുതിയ പോസ്റ്ററുമായി ‘റൈഫിൾ ക്ലബ്’, ആക്ഷൻ റോളിൽ തോക്കുമായി സുരഭി ലക്ഷ്മി
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമെന്തി നിൽക്കുന്ന സുരഭി ലക്ഷ്മി യാണ് പോസ്റ്ററിൽ. ചിത്രത്തിന്റെ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റൈഫിൾ ക്ലബ്ബിന്റെ...
ബുക്കിങ്ങിൽ റെക്കോർഡ് സൃഷ്ടിച്ച് കൊണ്ട് ടിക്കറ്റുകൾ വിട്ടഴിച്ച് മമ്മൂട്ടിയുടെ ‘ടർബോ’
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ ബുക്കിങ്ങിൽ ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട് റെക്കോർഡ് സൃഷ്ടിക്കുകയാണ്. ഒരു കൊടി രൂപയുടെ ടിക്കറ്റാണ് ആദ്യ ദിവസം വിറ്റത്. മെയ് 23 ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.
250- മത്തെ ചിത്രത്തിൽ ‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ഷൂട്ടിങ് ഉടൻ ആരംഭിക്കും
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി.
പുതിയ സിനിമയുമായി നഹാസ് നാസർ; പ്രധാന വേഷത്തിൽ ആസിഫ് അലിയും സുരാജും
ആഷിക് അലി ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്നു.
ഇന്റർനാഷണൽ സിനി കാർണിവൽ അവാർഡ് നേടി ഷെബി ചൌഘട്ടിന്റെ ‘കാക്കിപ്പട’
കുട്ടികൾ നേരിടേണ്ടിവരുന്ന ലൈംഗിക ചൂഷണങ്ങൾ പ്രമേയമായി വരുന്ന സിനിമയാണിത്. ഷൈജി വലിയകത്താണ് ചിത്രത്തിന്റെ നിർമാണം. ഈ ചിത്രം ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.