ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ സമഗ്രസംഭവനയ്ക്കാണ് പുരസ്കാരം. മലയാളത്തിൽ 2004- ൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. പുരസ്കാരം ചൊവ്വാഴ്ച നടക്കുന്ന 71- മത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വെച്ച് സമ്മാനിക്കും. മിഥുൻ ചക്രവർത്തിയ്ക്കായിരുന്നു മുൻ വർഷത്തെ പുരസ്കാരം ലഭിച്ചത്. മോഹൻലാലിന്റെ സിനിമായാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണാർഥം 1969- മുതൽ ഭാരതസർക്കാർ നൽകിവരുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്.
Also Read
ചാവേർ കാണാം ഇനി മുതൽ ഒ ടി ടി യിൽ
കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്റെ സംപ്രേക്ഷണം.
24 മണിക്കൂറിനുള്ളിൽ 9. 7 മില്യൺ വ്യൂവേഴ്സ്; യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമനായി ‘മലൈക്കോട്ടൈ വാലിബൻ’
മലൈക്കോട്ടൈ വാലിബാന്റെ ട്രയിലർ വ്യൂവേഴ്സ് 24 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ 9. 7 മില്യൺ കടന്നു. മികച്ച തിയ്യേറ്റർ അനുഭവമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നാണ് ട്രയിലർ കണ്ട പ്രേക്ഷകരുടെ പ്രതീക്ഷ.
ടൊറന്റോ രാജ്യാന്തര ചലച്ചിത്ര മേള- മത്സരിക്കാൻ ആറ് ഇന്ത്യൻ ചിത്രങ്ങളും
ലോകമെമ്പടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന 11 ദിവസം നീണ്ടുനിൽക്കുo ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 2024 സെപ്തംബർ 5 ന് തുടക്കമിടാൻ പോകുന്നു. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകരും മാധ്യമപ്രവർത്തകരും പ്രേക്ഷകരും എത്തിത്തുടങ്ങി. 25 പ്രദർശനശാലകളാണ്...
റിമ കല്ലിങ്കൽ നായിക ‘തിയ്യേറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
അൻജന വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പും വി എ ശ്രീകുമാറും ചേർന്ന് നിർമ്മിച്ച് സജിൻ സാബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തിയ്യേറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
‘മാക്ട’യിൽ പുതിയ ഭാരവാഹികൾ; ചെയർമാൻ ജോഷി മാത്യു
മാക്ട സംഘടനയിൽ പുതിയ അഴിച്ചുപണി. മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ (മാക്ട) പുതിയ ചെയർമാനായി സംവിധായകൻ ജോഷിയെ തിരഞ്ഞെടുത്തു. എറണാകുളം ജോൺ പോൾ ഹാളിൽ...







