Thursday, May 1, 2025

ഭക്തിസാന്ദ്രമാക്കാൻ ‘വീരമണികണ്ഠൻ’; സ്വാമി അയ്യപ്പന്റെ കഥയുമായി ബ്രഹ്മാണ്ഡ ചിത്രം വരുന്നു

ശബരിമല സ്വാമി അയ്യപ്പന്റെ കഥ ബ്രഹ്മാണ്ഡ 3D ചിത്രം വരുന്നു. ലോകമെമ്പടും നിറഞ്ഞു നിൽക്കുന്ന ഭക്തജനങ്ങൾക്കുള്ള സന്തോഷ വാർത്ത കൂടിയാണിത്. അയ്യപ്പന്റെ വീരേതിഹാസത്തെ ചേര്ത്ത് വെച്ചുള്ള പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ശബരിമല സന്നിധാനത്ത് വെച്ച് നടന്നു. ചിത്രത്തിന്റെ പോസ്റ്ററും സ്ക്രിപ്റ്റും മേൽശാന്തി അരുൺ കുമാർ നമ്പൂതിരിക്ക് കൈമാറി. 

ഈ വര്ഷം വൃശ്ചികം ഒന്നിന് ഷൂട്ടിംഗ് തുടങ്ങി അടുത്ത വര്ഷം വൃശ്ചികം ഒന്നിന് റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. പുതുമുഖതാരമായിരിക്കും വീരമണികണ്ഠനായി എത്തുക. ത്രീഡി ദൃശ്യവിസ്മയമായി ആറ് ഭാഷകളിലായാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുക. വൺ ഇലവന്റെ ബാനറിൽ സജി. എസ് മങ്ങലത്ത് ആണ് നിർമാണം. ചിത്രം സംവിധാനം ചെയ്യുന്നത് സജി എസ് . മഗലത്തും മഹേഷ് കേശും ചേർന്നാണ്. മഹേഷ് വി. എഫ്. എക്സ് സ്പെഷലിസ്റ്റാണ്.

spot_img

Hot Topics

Related Articles

Also Read

‘ലിറ്റില്‍ മിസ്സ് റാവുത്തര്‍’; ഗൌരി കിഷന്‍ നായികയാകുന്ന ചിത്രത്തിന്‍റെ ട്രൈലര്‍ ഇറങ്ങി

0
ഗൌരി കിഷന്‍ നായികയാകുന്ന ചിത്രം ലിറ്റീല്‍ മിസ്സ് റാവുത്തര്‍ എന്ന ചിത്രത്തിന്‍റ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഒക്ടോബര്‍ ആറിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും

ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’-  ദുല്‍ഖര്‍ സല്‍മാന്‍

0
ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’- കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍.

കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായ് മരിച്ച നിലയില്‍

0
ദേശീയ പുരസ്കാര ജേതാവും കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ  നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.

തിരക്കഥ- സംവിധാനം രഞ്ജിത്ത് ലാൽ’ പുതിയ സിനിമ ‘മത്ത്’ ജൂൺ 21 ന് തിയ്യേറ്ററുകളിലേക്ക്

0
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്ത്’ജൂൺ 21 ന് തിയ്യേറ്ററുകളിലേക്ക് .

ഹേമ കമ്മീഷൻ റിപ്പോർട്ട് – ‘അമ്മ’ സംഘടനയിൽ നിന്ന് കൂട്ട രാജി

0
മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് നാലു വർഷങ്ങൾക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മീഷൻ റിപ്പോർട്ടും തുടർന്ന് നടിമാർ നടത്തുന്ന സിനിമയ്ക്കകത്തെ ലൈംഗികാരോപണങ്ങളെയും മുൻനിർത്തി താരസംഘടനയായ ‘അമ്മ’യിൽ നിന്നു കൂട്ട രാജി....