ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റിനീഷ് കെ എന്‍ നിര്‍മ്മിച്ച് ബിബിന്‍ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്രോ കോഡ്’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 21 ഗ്രാംസ് എന്ന ക്രൈം മൂവിക്ക് ശേഷം ഇതേ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന ചിത്രമാണ് ‘ബ്രോ കോഡ്’. ഇതേ ബാനറില്‍ ഒരുങ്ങിയ മറ്റൊരു ചിത്രം ഫീനിക്സ് റിലീസ് ചെയ്യാനിരിക്കവേ ആണ് ‘ബ്രോ കോഡ്’ പ്രഖ്യാപിച്ചു കൊണ്ട് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് രംഗത്ത് എത്തുന്നത്. ഹ്യൂമര്‍ ത്രില്ലര്‍ ചിത്രമാണിത്. അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഗായത്രി അരുണ്‍, വിധുപ്രതാപ്, ബൈജു സന്തോഷ്, ചന്തുനാഥ്, ഭാമ അരുണ്‍, യോഗ് ജാപ്പി, ജീവ ജോസഫ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംഗീതം രാഹുല്‍ രാജ്, ഛായാഗ്രഹണം ആല്‍ബി, എഡിറ്റിങ് കിരണ്‍ ദാസ്.
Also Read
റൊമാന്‍റിക് കോമഡി ഡ്രാമയുമായി ‘ജേര്‍ണി ഓഫ് ലവ് 18+’ ഇനി സോണി ലിവില്‍
അരുണ്‍ ഡി ജോസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സെപ്തംബര്‍ 15- മുതലാണ് സോണില്‍ ലിവില്‍ എക്സ്ക്ലുസിവായി സ്ട്രീം ചെയ്യുക.
മീര ജാസ്മിൻ- നരേൻ കൂട്ടുകെട്ടിലെ ‘ക്വീൻ എലിസബത്ത്’ ട്രയിലർ പുറത്ത്
എം പത്മകുമാർ സംവിധാനം ചെയ്യുന്ന കുടുംബ ചിത്രം ഡിസംബർ 29 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തും. അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിനിക്കൂട്ടം എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ കൂടിയാണിത്. ഒരു റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രമാണ് ‘ക്വീൻ എലിസബത്ത്’.
ജൂലൈ 26- ന് ‘ലെവൽ ക്രോസ്സ്’ തിയ്യേറ്ററുകയിലേക്ക് എത്തുന്നു
ആസിഫ്അലി പ്രധാനകഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ലെവൽ ക്രോസ് ജൂലൈ- 26 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കൂമന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെവൽ ക്രോസ്സ്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ...
ഭഗത് മാനുവലും കൈലാഷും അഷ്ക്കറും ‘ഒരപാര കല്യാണവിശേഷത്തിൽ’; നവംബർ 30-ന് ചിത്രം തിയ്യേറ്ററിലേക്ക്
ഭഗത് മാനുവലിനെയും കൈലാഷിനെയും അഷ്ക്കറെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഒരപാര കല്യാണവിശേഷത്തിൽ’ നവംബർ 30- ന് തിയേറ്ററിൽ എത്തുന്നു
കൻസെപ്റ്റ് പോസ്റ്ററുമായി ‘ഗോളം’; രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ പ്രധാന കഥാപാത്രങ്ങൾ
രഞ്ജിത് സജീവനെയും ദിലീഷ് പോത്തനെയും പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗോളം ചിത്രത്തിന്റെ കൻസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി.