Thursday, May 1, 2025

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ജിത്തു ജോസഫ് ചിത്രം പ്രഖ്യാപിച്ചു

ഇ- ഫോർ എന്റർടൈമെന്റിന്റെ ബാനറിൽ ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഉടൻ. ശാന്തിമായാദേവിയുടേതാണ് തിരക്കഥ. സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്ത്ത പങ്കുവെച്ചത്. മോഹൻലാലിനെ നായകനാക്കി ജിത്തുജോസഫ് ഒരുക്കിയ’ നേര്’ ആണ് ഒടുവിലിറങ്ങിയ ഹിറ്റ് സിനിമ. ഈ ചിത്രത്തിനും ശാന്തിമായദേവിയും ജിത്തുജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. മോഹൻലാൽ നായകനായി എത്തുന്ന ജിത്തു ജോസഫിന്റെ റാം എന്ന ചിത്രവും ഉടനെ ഉണ്ടാകും. പുതിയ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

spot_img

Hot Topics

Related Articles

Also Read

‘മലയാളി ഫ്രം ഇന്ത്യ’ മികച്ച പ്രതികരണവുമായി രണ്ടാംവാരത്തിലേക്ക്

0
‘മലയാളി ഫ്രം ഇന്ത്യ’ മികച്ച കളക്ഷൻ നേടിക്കൊണ്ട് രണ്ടാം വാരത്തിലേക്ക് കടന്നു. റിലീസ് ചെയ്ത ആദ്യ ദിവസത്തിൽ തന്നെ 8. 26 കോടി രൂപയാണ് ഈ ചിത്രം നേടിയത്.

‘ഉരു’വിന് ശേഷം ‘മോണിക്ക ഒരു എ ഐ സ്റ്റോറി’യുമായി ഇ എം അഷ്റഫ്; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി ജോണ്‍...

0
‘ഉരു’വിന്‍റെ ഗംഭീര വിജയത്തിനു ശേഷം ‘മോണിക്ക ഒരു എ ഐ സ്റ്റോറി’യുമായി ഇ എം അഷ്റഫ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ എം പി  ജോണ്‍ ബ്രിട്ടാസ് മാഹിയില്‍ വെച്ച്  പ്രകാശനം ചെയ്തു

100 കോടി  കളക്ഷൻ നേടി  ‘നേര്’

0
മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് ചിത്രത്തിന്റെ കളക്ഷൻ 100 കോടി കവിഞ്ഞു എന്നു നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തി.

ആശീര്‍വാദിന്‍റെ നിര്‍മ്മാണത്തില്‍ ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘നേര്’ ഷൂട്ടിംഗ് ആരംഭിച്ചു

0
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന നേരിന്‍റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിച്ചു.

‘ദി ബോഡി’ ക്കു ശേഷം ത്രില്ലര്‍ ഡ്രാമ ചിത്രവുമായി ജിത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്

0
ജംഗ്ലി പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ കഥയാണ് പറയുന്നത്.