Sunday, September 6, 2026

പുനർജ്ജനിയുടെ വിസ്മയത്തുമ്പത്ത് ‘മണിച്ചിത്രത്താഴ്’

മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്കൽ ഹൊറർ ചിത്രം മണിച്ചിത്രത്താഴ് വെള്ളിത്തിരയിൽ മുപ്പത് വർഷങ്ങൾക്ക് മുൻപത്തെ പ്രൌഡി നിലനിർത്തിക്കൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും അരങ്ങിലെത്തിയപ്പോൾ പ്രീമിയർ ഷോയിൽ ചിലങ്കയുടെ ഘനഗാംഭീര്യമായ ആ നാദം മുഴങ്ങി,കൂടെ അകമ്പടിയായി അതേ തമിഴ് പാട്ടും. പറഞ്ഞറിയിക്കാനാവാത്ത വിധം അതിസുന്ദരമായിരുന്നു ഡോൾബി അറ്റ്മോസിന്റെ ശബ്ദവിന്യാസത്തിലെ ഓരോരോ അണുകണങ്ങളും. കൊച്ചിയിലെ ഫോറം മാളിൽ വെച്ചായിരുന്നു പ്രീമിയർ ഷോ. മാന്ത്രികതനിറഞ്ഞ മാടമ്പള്ളിയിലെ തെക്കിനിയിൽ നിന്ന് നാഗവല്ലിയുടെ രംഗപ്രവേശം കൂടിയായപ്പോൾ കരഘോഷങ്ങൾ മുഴങ്ങി. ഇന്നിന്റെ ഏറ്റവും നവീനമായ ദൃശ്യ സാങ്കേതികവിദ്യയെ ഉപയോഗിച്ച് കൊണ്ട് പുനരുദ്ധാരണം ചെയ്ത മണിച്ചിത്രത്താഴിന്റെ കേരളത്തിലെ പ്രീമിയർ ഷോ കാണുവാൻ  ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയപ്രസാദും എത്തിയിരുന്നു. കൂടാതെ സംവിധായകനായ സിബി മലയിൽ, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നിർമ്മാതാക്കളായ ഷെർഗ, ഷെനൂഗ, സിയാദ് കോക്കർ, സന്ദീപ് സേനൻ തുടങ്ങിയവരും പങ്കെടുത്തു. ഓഗസ്ത് ഏഴിന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.

spot_img

Hot Topics

Related Articles

Also Read

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു

0
നിവിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു

ആശീര്‍വാദിന്‍റെ നിര്‍മ്മാണത്തില്‍ ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘നേര്’ ഷൂട്ടിംഗ് ആരംഭിച്ചു

0
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന നേരിന്‍റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിച്ചു.

‘ചാവേറി’ന്‍റെ ട്രൈലറില്‍ കിടിലന്‍ ലുക്കിലെത്തി കുഞ്ചാക്കോ ബോബന്‍

0
സ്വന്തം ജീവിതവും ജീവനും കുടുംബവും ഹോമിച്ച് പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറാകുന്ന ഉയിര് കൊടുക്കുന്നവരുടെ പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് ചാവേര്‍.

രസകരമായ ട്രയിലറുമായി ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’

0
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രയിലർ പുറത്തിറങ്ങി. പ്രണയവും പ്രതികാരവുമെല്ലാം കൂടിച്ചേർന്ന ഒരു എന്റർടൈമെന്റ് മൂവിയായിരിക്കും വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി.

55- മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ‘മികച്ച സിനിമ ‘മഞ്ഞുമ്മൽ ബോയ്‌സ്’, മികച്ച നടനായി മമ്മൂട്ടിക്ക് റെക്കോർഡ്...

0
​ 55-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തിൽ വെച്ചാണ്  ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട  'മഞ്ഞുമ്മൽ ബോയ്‌സ്'...