Saturday, March 7, 2026

പുതിയ ഭാവത്തിലും വേഷപ്പകർച്ചയിലും പൃഥ്വിരാജും ബേസിലും; ‘ഗുരുവായൂരമ്പലനടയിൽ’ ടീസർ റിലീസ്

‘ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 16 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഒരു കോമഡി ചിത്രമായിരിക്കും ഗുരുവായൂരമ്പലനടയിൽ.

തമിഴിലെ ശ്രദ്ധേയ ഹാസ്യതാരം യോഗി ബാബു ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടൈമെന്റ്സും ആണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ, ഇർഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്ണൻ, ബൈജു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

spot_img

Hot Topics

Related Articles

Also Read

സൈജു കുറുപ്പും അജുവർഗീസും ഒന്നിക്കുന്ന പുതിയ ചിത്രം ; ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്

0
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കൊണ്ട് ബഡ്ജക്ട് ലാമ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്. നിഷാന്ത്...

ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി നിയമിച്ചു.

0
ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സർക്കാർ നിയമിച്ചു. സൗണ്ട് ഡിസൈനർ, സംവിധായകൻ എന്നീ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിയാണ് റസൂൽ പൂക്കുട്ടി. വൈസ് ചെയർപേഴ്സണായി...

ടോവിനോ തോമസ് നായകൻ, ‘പള്ളിച്ചട്ടമ്പി’യുടെ ചിത്രീകരണം ആരംഭിച്ചു

0
ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ചിത്രീകരണം ആരംഭിച്ചു. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നിവയാണ് ഡിജോ ജോസ് സംവിധാനം ചെയ്ത മറ്റ് ശ്രദ്ധേയ...

ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ ഇന്ദ്രജിത്ത്, ടീസർ പുറത്ത്

0
ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൽ ഇന്ദ്രജിത്ത് നായകവേഷത്തിൽ എത്തുന്നു. നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ അനൌൺസ്മെന്റ് ടീസർ റിലീസ് ചെയ്തു. നൊ വേ ഔട്ട് എന്ന ചിത്രത്തിന്...

ദി സീക്രട്ട് ഓഫ് വുമൺ; ട്രയിലർ പുറത്ത്

0
പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സീക്രട്ട് ഓഫ് വുമൺ ട്രയിലർ റിലീസായി. പ്രജേഷ് സെൻ മൂവി ക്ലബ്ബിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണിത്. ക്യാപ്റ്റൻ, വെള്ളം,...