Saturday, March 7, 2026

പാപക്കറയുടെ അപ്പന്‍ 

മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞ ഗംഭീര ചിത്രമായിരുന്നു മജു സംവിധാനം ചെയ്ത് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസായ അപ്പന്‍. ‘അപ്പന്‍’ എന്ന വിളി സിനിമയില്‍ കേള്‍ക്കുന്നത് സ്നേഹത്തോടെ അല്ല, പകരം അപ്പന്‍ മക്കളുടെ വിളികളില്‍ വെറുപ്പിന്‍റെ പ്രതീകമായി മാറുകയാണ്. ചിത്രത്തിലെ എല്ലാ അഭിനേതാക്കള്‍ക്കും മികച്ച കഥാപാത്രങ്ങളെയും ആ കഥാപാത്രങ്ങളെ സ്ക്രീനില്‍ മനോഹരമായി കൊണ്ട് വരുവാനും കഴിഞ്ഞു. നായികയ്ക്കും നായകനുമോളം തന്നെ തുല്യ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍. ഒരേ സമയം നായകനായും വില്ലനായും മല്‍സരിച്ചഭിനയിച്ചു തിളങ്ങുകയായിരുന്നു സണ്ണി വെയ്നും അലന്‍സിയറും.

മക്കളെ വാല്‍സല്യത്തോടെ സ്നേഹിച്ചു കൊണ്ട് സമൂഹത്തില്‍ മാതൃകയാകുന്ന അപ്പന്‍ കഥാപാത്രങ്ങളെ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കേണ്ടതില്ല. മൊത്തത്തില്‍ വൃത്തികെട്ട എല്ലാ സ്വഭാവവൈകൃതങ്ങളും കൂടെ കൊണ്ട് നടക്കുന്ന അപ്പനാണ് ഈ ചിത്രത്തില്‍ . അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായിട്ടും മദ്യത്തോടും കഞ്ചാവിനോടും പെണ്ണിനോടും അടങ്ങാത്ത ആസക്തിയുള്ള അപ്പന്‍. കുടുംബത്തെ വീറോടെ അറക്കുന്ന തെറിപ്പദങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്യുന്ന അപ്പന്‍. ഈ അപ്പന്‍ ഒന്നു മരിച്ചു കിട്ടുവാന്‍ ആഗ്രഹിക്കുന്ന മക്കളും മരുമക്കളുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

അപ്പന്‍ കാരണം ആത്മസംഘര്‍ഷം അനുഭവിക്കുന്ന കുടുംബമാണ് ചിത്രത്തിലെ പശ്ചാത്തലം. തെമ്മാടിയായ ഇട്ടി എന്ന അപ്പന്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. സമാധാനത്തിന്‍റെ വെള്ളിവെളിച്ചം പോലുമില്ലാത്ത വീട് പ്രേക്ഷകരുടെ മനസിലേക്കും ഈര്‍ഷ്യയും ഇരുട്ടും പരത്തുന്നു. ഇടുക്കിയിലെ കര്‍ഷക കുടുംബമാണ് ഇട്ടിയുടേത്. സ്വത്ത് തര്‍ക്കങ്ങളും ഇരട്ടിയുടെ ദുര്‍നടത്തങ്ങളും കൊണ്ട് കലുഷിതമായ ജീവിതമാണ് ഇട്ടിയുടേത്. പരസ്ത്രീ ബന്ധത്തില്‍ തല്‍പരനായ ഇരട്ടിയുടെ ക്രൂരതകളെ അത്രയും തന്‍മയത്വത്തോടെ ആവിഷ്കരിക്കുവാന്‍ അലന്‍സിയറിന് കഴിഞ്ഞിട്ടുണ്ട്. തന്‍റെ സ്വത്തുവകകള്‍ മക്കള്‍ക്ക് നല്‍കില്ലെന്ന വാശിയുള്ള ഇട്ടിയുടെ മരണം അതിതീവ്രമായി അവര്‍ ആഗ്രഹിക്കുന്നു.

ഇട്ടിയുടെ മരണം ആ കഥാപാത്രങ്ങള്‍ മാത്രമല്ല, പ്രേക്ഷകര്‍ പോലും ആഗ്രഹിച്ചു പോകുന്നു. അയാളുടെ അന്തകനായി ആരെത്തും എന്ന ആകാംക്ഷയിലാണ് പിന്നീട് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. അയാളുടെ മരണം ഏത് നിമിഷം സംഭവിക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും പ്രേക്ഷകരും. സിനിമാ ജീവിതത്തില്‍ അലന്‍സിയാര്‍ എന്ന നടന് കിട്ടിയ അഭിനയത്തിലെ ഏറ്റവും മികച്ച അംഗീകാരമായിരുന്നു ഇട്ടി എന്ന കഥാപാത്രം. അതിനൊപ്പം തന്നെ അപ്പന്‍റെ ചെയ്തികളില്‍ മനോവേദന അനുഭവിച്ച് കൊണ്ട് നീറി ജീവിക്കുന്ന ഞൂഞ് എന്ന എന്ന കഥാപാത്രത്തെയും സണ്ണി വെയ്ന്‍ ഭംഗിയായി അവതരിപ്പിച്ചു. അയാളുടെ വേദനകള്‍ പ്രേക്ഷകര്‍ക്കും തീവ്രമായി അനുഭവിക്കാന്‍ കഴിയും. അയാളുടെ അമ്മയും അയാളുടെ ഭാര്യ റോസിയും മകനും തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അയാളുടെ വേദനകളിലൂടെ കടന്നു പോകുന്നവരാണ്.

കഥാപാത്രങ്ങളോടൊ കഥയോടോ അഭിനേതാക്കളോടോ യാതൊരു മടുപ്പും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നില്ല എന്നതാണു സിനിമയുടെ മറ്റൊരു വിജയം. മജുവിന്‍റെ ഗംഭീര സംവിധാന മികവ് അപ്പന്‍ എന്ന സിനിമയെ പൂര്‍ണ വിജയത്തിലേക്ക് എത്തിച്ചു. ഡോണ്‍ വിന്‍സെന്റ്റിന്‍റെ പശ്ചാത്തല സംഗീതവും പപ്പുവിന്‍റെ ഛായാഗ്രഹണവും കൊണ്ട് സിനിമ മനോഹരമായി. സണ്ണി വെയ്ന്‍, അലന്‍സിയര്‍, അന്യ, രാധിക കൃഷണന്‍, പൌളി വില്‍സണ്‍ തുടങ്ങിയ അഭിനേതാക്കള്‍ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. മരണത്തോടെ പോലും മായ്ച്ചു കളയാന്‍ പറ്റാത്ത വിധത്തില്‍ പാപങ്ങള്‍ ചെയ്തു കൂട്ടുന്ന മനുഷ്യരുടെ ജീവിതകഥ ത്തന്നെയാണ് അപ്പന്‍ ചിത്രത്തിലെ പ്രമേയം.

spot_img

Hot Topics

Related Articles

Also Read

തിയ്യേറ്ററിൽ തീ പാറിച്ച് നടനവിസ്മയം മോഹൻലാൽ; സമ്മിശ്ര പ്രതികരണങ്ങളും ഡിസ് ലൈക്കുകളും അതിജീവിച്ച് ‘മലൈക്കോട്ടൈ വാലിബൻ’

0
ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനമികവിൽ മോഹൻലാലിന്റെ അഭിനയം ഭദ്രം. കഴിവുറ്റ രണ്ട് കലാകാരന്മാർ സമ്മേളിക്കുമ്പോഴുള്ള പത്തരമാറ്റാണ് മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം.

തമിഴ് നടന്‍ ആര്‍. എസ് ശിവാജി അന്തരിച്ചു

0
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മാധവ് സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’; ട്രയിലർ പുറത്ത്

0
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയും ദുൽഖർ സൽമാനും അവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ടീസർ പുറത്ത് വിട്ടു.

ബിഗ്ബജറ്റ് ചിത്രവുമായി ടോവിനോ തോമസിന്‍റെ ‘നടികര്‍ തിലകം’; ഷൂട്ടിങ്ങ് ഹൈദരബാദില്‍ പുരോഗമിക്കും

0
നാല്പതു കോടിയോളം മുടക്ക് മുതല്‍ വരുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പ്രധാനമായും ഗോല്‍കൊണ്ട ഫോര്‍ട്ട്, ബന്‍ഞ്ചാര ഹില്‍സ്, രാമോജി ഫിലിംസ് സിറ്റി, തുടങ്ങിയ ലൊക്കേഷനുകളില്‍ ഷൂട്ടിങ്ങ് നടക്കും. കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്‍റെ ആദ്യഭാഗം ഷൂട്ടിംഗ് നടന്നത്.

അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.