Thursday, May 1, 2025

നവയുവത്വത്തിന്റെ അനശ്വര നടനം

മലയാള സിനിമാലോകം ഇന്നേറെ പ്രതീക്ഷയോടും കൌതുകത്തോടും കൂടി നോക്കുന്ന അഭിനേത്രിയാണ് അനശ്വര രാജൻ. വളരെ ചെറുപ്പകാലത്ത് ശ്രദ്ധേയയായ നടിയായി ഉയർന്നു വന്ന കലാകാരി. മലയാള സിനിമയുടെ കാലാകാലങ്ങളായുള്ള സൂപ്പർ ഹിറ്റ് നടിമാരുടെ കൂട്ടത്തിലൊരാളായി മുൻനിരയിലേക്കാണ് ഇപ്പോൾ അനശ്വര രാജന്റെ എൻട്രി. ഒരുപക്ഷേ വളർന്നു വരുന്ന ഏറ്റവും പുതിയ തലമുറകൾക്കിടയിൽ ജനപ്രീതി ലഭിച്ചു കൊണ്ടിരിക്കുന്ന വനിതാ താരം. കാലത്തിനൊത്തും സാഹചര്യത്തിനൊത്തും നിരന്തരം അപ്ഡേറ്റാണ് അനശ്വര. അത് കൊണ്ടുതന്നെ മലയാളത്തിൽ മാത്രമല്ല, ഇതര ഭാഷകളിലും അനശ്വര ശ്രദ്ധേയയായിക്കഴിഞ്ഞു.

തൊട്ടതെല്ലാം പൊന്നാക്കുക എന്ന രീതിയാണ്  അനശ്വര രാജൻ അഭിനയിച്ച ചിത്രങ്ങളെല്ലാം. ഏറ്റവും ഒടുവിലായി മലയാളത്തിൽ അഭിനയിച്ച ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ‘നേര് ‘ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ഗംഭീര അഭിനയ പ്രകടനം കൊണ്ട് അഭിനയകലയിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചു, ഈ കലാകാരി. നേരിന് ശേഷം പുറത്തിറങ്ങിയ ഓസ്ലർ ആണ് അനശ്വര അഭിനയിച്ച മറ്റൊരു സിനിമ. മലയാള സിനിമയുടെ ഭാഗ്യമായി അനശ്വര രാജൻ മാറിക്കഴിഞ്ഞത് അഭിനയത്തോടുള്ള പാഷൻ തന്നെ.

മഞ്ജു വാര്യർ നായികയായി എത്തിയ ‘2017- ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ആതിര എന്ന കഥാപാത്രമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനശ്വര. പിന്നീട് 2019 ൽ തണ്ണീർ മത്തൻ ദിനങ്ങൾ, 2019 ൽ ആദ്യരാത്രി, 2022- ൽ സൂപ്പർ ശരണ്യ, 2022- ൽ മൈക്ക്, 2023- ൽ പ്രണയവിലാസം, തുടങ്ങി നിരവധി ജനപ്രിയ സിനിമകളിൽ മികച്ച അഭിനയം കാഴ്ച വെച്ചു.  കൌമാര കാലത്തെ പ്രണയവും കൌതുകവും നിറഞ്ഞ സ്കൂൾ വിദ്യാഭ്യാസകാലഘട്ടത്തെ പ്രമേയം ഉൾക്കൊണ്ട തണ്ണീർ മത്തൻ ദിനങ്ങൾ ഏറെ ജനപ്രീതി നേടി.

മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട അനശ്വര തമിഴിലേക്ക് ചേക്കേറുന്നത് 2022- ൽ തൃഷ നായികയായി അഭിനയിക്കുന്ന റാങ്കി എന്ന ചിത്രത്തിലൂടെയാണ്. ഹിന്ദിയിൽ 2023 ൽ യാരിയാൻ 2 എന്ന റീമേക്ക് ചിത്രത്തിലൂടെയും അരങ്ങേറ്റം കുറിച്ചു. ജിത്തു ജോസഫ് 2024 ൽ സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിലൂടെ മോഹൻലാൽ നായകനായി എത്തിയപ്പോൾ ബലാത്സംഗം ചെയ്യപ്പെട്ട സാറാ മുഹമ്മദ് എന്ന അന്ധയായ പെൺകുട്ടിയായി അനശ്വര നടത്തിയ പരകായ പ്രവേശനവും അതിഗംഭീരമായ അഭിനയവും നിരൂപക പ്രശംസ നേടി. തിയ്യേറ്ററുകളിൽ അനശ്വരയുടെ അഭിനയത്തിന് കയ്യടികൾ ഉയർന്നു.

ഗിരീഷ് എ ഡി എന്ന നവാഗത സംവിധായകന്റെ സിനിമയിലൂടെയാണ് അനശ്വര വെള്ളിത്തിരയിലേക്കും ജനങ്ങളിലേക്കും കൂടുതൽ അടുക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങളിലൂടെയും സൂപ്പർ ശരണ്യയിലൂടെയും സ്വഭാവികാഭിനയത്തിലൂടെ അനശ്വര മലയാളികളുടെ മനം കവർന്നു. ‘ബോളിവുഡിലെ അരങ്ങേറ്റം യാരിയാൻ ആയിരുന്നു. പുതിയ ആളുകൾ, പരിചയമില്ലാത്ത ഭാഷ, പുതിയ സ്ഥലം, പുതിയ പാഠങ്ങളും അനുഭവമായിരുന്നു അത്. യാത്ര ചെയ്യാൻ ഏറെ ഇഷ്ടമാണ്. ഒറ്റയ്ക്കും കൂട്ടായുമെല്ലാം യാത്ര ചെയ്യാറുണ്ട്. സിനിമയും യാത്രയും കഴിഞ്ഞാൽ പിന്നെ ഏറ്റവും ഇഷ്ടം വായിക്കാൻ ആണ്. ഫിക്ഷനാണ് ഏറ്റവും കൂടുതൽ വായിക്കാറുള്ളത് ‘ അനശ്വര പറഞ്ഞു.( മലയാള  മനോരമ ).

വെള്ളിത്തിരയിൽ അനശ്വര രാജൻ നിറഞ്ഞു നിന്ന ആറുവർഷങ്ങൾ അവരുടെ അഭിനയ ജീവിതത്തിലെ സുവർണ്ണകാലഘട്ടമാണെന്ന് വിശേഷിപ്പിക്കാം. നേരിലെ ‘സാറാ മുഹമ്മദി’ലും അബ്രഹാം ഓസ്ലറിലെ ‘സുജ’യിലും  മികച്ച അഭിനയത്തിലൂടെ അനശ്വര പൂർണമായും തന്റെ ഇടം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. മലയാള സിനിമയുടെ ഈ ‘അനശ്വര ഭാവി’യുടെ  പുത്തൻ കഥാപാത്രങ്ങളിലൂടെ അഭിനയ വിസ്മയങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.

spot_img

Hot Topics

Related Articles

Also Read

‘ഓർമ്മകളിലെ അച്ഛൻ; പ്രിയങ്കരനായ റഹ്മാൻ’ ശ്രദ്ധേയ കുറിപ്പുമായി പത്മരാജൻ മകൻ അനന്തപദ്മനാഭൻ

0
ഹോട്സ് സ്റ്റാർ സീരീസ് “1000 ബേബിസ്’ എന്ന സൈക്കോ ത്രില്ലർ മൂവിയിൽ സിഐ അജയ് എന്ന കഥാപാത്രമായ റഹ്മാൻ ഡബ്ബ് ചെയ്യാൻ എത്തുമ്പോൾ 32 വർഷങ്ങൾക്ക് ശേഷം റഹ്മാന്റെ പ്രിയ ഗുരു പത്മരാജന്റെ മകൻ അന്തപദ്മനാഭനും റഹ്മാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കൂടി അവിടം വേദിയാവുകയായിരുന്നു.

ദുരൂഹത നിറഞ്ഞ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘വടക്കൻ’

0
ദുരൂഹത നിറഞ്ഞ സൂപ്പർ നാച്ചുറൽ ചിത്രം ‘വടക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സജീദ് എ. യുടേതാണ് കഥയും സംവിധാനവും. ചിത്രത്തിൽ ശ്രുതി മേനോനും പ്രധാനകഥാപാത്രമായി എത്തുന്നു. മാർച്ച് 7 നു ചിത്രം...

‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു

0
1960 – ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂയോര്‍ക്കിലെ പ്രെസ്ബെറ്റീരിയന്‍ ആശുപത്രിയില്‍ വെച്ച് മരണം സ്ഥിതീകരിച്ചു.

2022 – കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്; സർക്കാർ ഉത്തരവിൽ പുതിയ ജൂറി രൂപീകരണം നടന്നു

0
കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ സർക്കാർ ഉത്തരവിൽ പുതിയ ജൂറി നിർണയം നടന്നു. 2022 ലെ അവാർഡുകൾ നിർണ്ണയിക്കുന്നതിലേക്കാണ് പുതിയ ജൂറി അംഗങ്ങളെ സർക്കാർ ഉത്തരവിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പൃഥ്വിരാജ്- പാർവതി കോംബോ വീണ്ടും; ‘നോബഡി’യുടെ ചിത്രീകരണം ആരംഭിച്ചു

0
പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘നോബഡി’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു.  മമ്മൂട്ടി നായകനായ റോഷാക്ക് എന്ന ചിത്രത്തിന് ശേഷം  നിസാം ബഷീർ...