ജീവിത നൌക എന്ന ചിത്രത്തിലെ ‘ആനത്തലയോളം വെണ്ണതരാം..’ എന്ന പാട്ടു രംഗത്തിലഭിനയിച്ചു ശ്രദ്ധേയയായ നർത്തകിയും നടിയുമായ ബേബി ഗിരിജ എന്ന പി പി ഗിരിജ അന്തരിച്ചു. 83- വയസ്സായിരുന്നു. ശനിയാഴ്ച ചെന്നൈ അണ്ണാനഗറിലെ വീടിൽ വെച്ചായിരുന്നു അന്ത്യം. 1951 – പുറത്തിറങ്ങിയ ജീവിതനൌക എന്ന ചിത്രത്തിൽ നായികയായി എത്തിയ ബി എസ് സരോജയുടെ കുട്ടിക്കാലമായിരുന്നു ബേബി ഗിരിജ അവതരിപ്പിച്ചത്. പിന്നീട് വിശപ്പിന്റെ വിളി, അവൻ വരുന്നു, അച്ഛൻ, പുത്രധർമം, കിടപ്പാടം, പ്രേമലേഖ എന്നീ ചിത്രങ്ങളിൽ കഥാപാത്രമായി എത്തി. കണ്ണൂർ സ്വദേശികളായ അനന്തന്റെയും സുനീതിയുടെയും മകളാണ് ബേബി ഗിരിജ. ചെന്നൈലെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഓഫീസറായി ജോലി ലഭിച്ചതോടെ അഭിനയരംഗം വിട്ടു. ഭർത്താവ് പരേതനായ ജയചന്ദ്രനും ഇന്ത്യൻ ബാങ്കിൽ ഓഫീസറായിരുന്നു. ഞായറാഴ്ച സംസ്കാരം നടക്കും. മക്കളില്ല.
Also Read
ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ കിങ് ഓഫ് കൊത്ത, റിലീസിന് നാല് ദിനങ്ങള്‍ ബാക്കി
ആഗസ്ത് 24- നു പുറത്തിറങ്ങാന്‍ ‘കിങ് ഓഫ് കൊത്ത’യ്ക്കിനി നാല് ദിനങ്ങള്‍ ബാക്കി. പ്രീ ബുക്കിങില്‍ ഒരുകോടിയിലേറെ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു
വിടപറഞ്ഞ സംവിധായകൻ സിദ്ദിഖിന്റെ പുതിയ ചിത്രം ‘പൊറാട്ട് നാടകം’; ഓഗസ്ത് 9- ന് തിയ്യേറ്ററുകളിലേക്ക്
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ഓഗസ്ത് 9 -ന് തിയ്യേറ്ററുകളിൽ പ്രദര്‍ശനത്തിന് എത്തുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്ത് 8 ന് ആയിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. എമിറേറ്റ്സ് പ്രൊഡക്ഷൻസും...
കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘പൂവൻ കോഴി’യിൽ നായകനായി അജു വർഗീസ്
രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്ത് അജു വർഗീസ് നായകനായി എത്തുന്ന കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം പൂവൻ കോഴി അണിയറയിൽ ഒരുങ്ങുന്നു.
ഹക്കീം ഷാജഹാൻ ചിത്രം കടകൻ തിയ്യേറ്ററിലേക്ക്
നിലമ്പൂർ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥ പറയുന്ന ചിത്രം കടകൻ മാർച്ച് ഒന്നിന് തിയ്യേറ്ററിലേക്ക് എത്തും. നവാഗതനായ സജിൽ മാമ്പാടിന്റെതാണ് കഥയും സംവിധാനവും.
നാടക- സിനിമാ ഗായിക മച്ചാട്ട് വാസന്തി ഓർമ്മയായി
ആദ്യകാല നാടക- ചലച്ചിത്ര ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. വർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 81- വയസ്സായിരുന്നു. ‘പച്ചപ്പനം തത്തേ..’ എന്ന പാട്ടിലൂടെ 13 വയസ്സിൽ...