Thursday, May 1, 2025

തെന്നിന്ത്യൻ താരം മീന നായികയായി എത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ടീസർ പുറത്ത്

കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ തെന്നിന്ത്യൻ താരം മീന വിദ്യാർത്ഥിനിയായി എത്തുന്ന ചിത്രം ആനന്ദപുരം ഡയറീസിന്റെ ടീസർ പുറത്തിറങ്ങി. മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ വേണ്ടി കോളേജിലേക്കെത്തുന്ന വിദ്യാർഥിനിയുടെ വേഷമാണ് മീനയ്ക്ക്. മോഹൻലാൽ- പൃഥ്വിരാജ്- മീന എന്നിവർ ചേർന്ന് അഭിനയിച്ച ബ്രോ ഡാഡിക്ക് ശേഷം മലയാള സിനിമയിലേക്ക് സജീവമാകാൻ ഒരുങ്ങുകയാണ് നടി മീന. ‘ഇടം’ എന്ന ചിത്രത്തിന്  ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദപുരം ഡയറീസ്’. ചിത്രത്തിൽ കോളേജ് അദ്ധ്യാപകനായി തമിഴ് നടൻ ശ്രീകാന്തും അഭിഭാഷകനായി മനോജ് കെ ജയനും എത്തുന്നു. നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ ആണ്കഥയും നിർമ്മാണവും.

സിദ്ധാർഥ് ശിവ, മാല പാർവതി, സഞ്ജന സാജൻ, മീര നായർ, സിബി തോമസ്, സുധീർ കരമന, ജാഫർ ഇടുക്കി, രാജേഷ് അഴീക്കോടൻ, റോഷൻ അബ്ദുൽ റഫൂഫ്, അഞ്ജു മേരി, രമ്യ സുരേഷ്, വൃദ്ധി വിശാൽ, ഷൈന ചന്ദ്രൻ, സൂരജ് തെലക്കാട്, ഉഷ കരുനാഗപ്പള്ളി, അർജുൻ പി അശോകൻ, നിഖിൽ സഹാപാലൻ, ജയരാജ് കോഴിക്കോട്, ദേവിക ഗോപാൽ നായർ, മുരളീധർ, ആർലിൻ ജിജോ, ഗംഗ മീര, കുട്ടി അഖിൽ ആർ ജെ അഞ്ജലി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.  ഛായാഗ്രഹണം സജിത്ത് പുരുഷൻ, വരികൾ റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്, എഡിറ്റിങ് അപ്പു ഭട്ടതിരി, സംഗീതം ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ.

spot_img

Hot Topics

Related Articles

Also Read

ദി നൈറ്റ് ഹ്രസ്വചിത്രമൊരുക്കി യു കെ. മലയാളികള്‍; ട്രൈലര്‍ പുറത്ത്

0
ഡെസ് പതാഡോസ് ഫിലിം കമ്പനിയുടെ ബാനറില്‍ രഞ്ജിത് വിജയരാഘവന്‍ നിര്‍മ്മിക്കുന്ന ‘ദി നൈറ്റ് ‘ ട്രൈലര്‍ പുറത്തിറങ്ങി. യു കെ മലയാളികള്‍ ഒരുക്കുന്ന ഹ്രസ്വചിത്രമാണ് ദി നൈറ്റ്.

ബിഗ്ബജറ്റ് ചിത്രവുമായി ടോവിനോ തോമസിന്‍റെ ‘നടികര്‍ തിലകം’; ഷൂട്ടിങ്ങ് ഹൈദരബാദില്‍ പുരോഗമിക്കും

0
നാല്പതു കോടിയോളം മുടക്ക് മുതല്‍ വരുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പ്രധാനമായും ഗോല്‍കൊണ്ട ഫോര്‍ട്ട്, ബന്‍ഞ്ചാര ഹില്‍സ്, രാമോജി ഫിലിംസ് സിറ്റി, തുടങ്ങിയ ലൊക്കേഷനുകളില്‍ ഷൂട്ടിങ്ങ് നടക്കും. കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്‍റെ ആദ്യഭാഗം ഷൂട്ടിംഗ് നടന്നത്.

പഥേർ പാഞ്ചാലിയിലെ നായിക ഉമാ ദാസ് ഗുപ്ത അന്തരിച്ചു

0
ഇന്ത്യൻ സിനിമയിൽ ദൃശ്യഭാഷയ്ക്ക് വഴിത്തിരിവായ സൂപ്പർ ഹിറ്റ് ക്ലാസ്സിക് ചിത്രമായ സത്യജിത് റായിയുടെ പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉമാ ദാസ് ഗുപ്ത അന്തരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കൊല്ക്കത്തയിലെ...

‘പൊറാട്ട് നാടക’ത്തിനു ക്ലീൻ യു സർട്ടിഫിക്കറ്റ്

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം ‘പൊറാട്ട് നാടക’ത്തിന് ക്ലീൻ യു സെർട്ടിഫിക്കറ്റ്. ഈ മാസം 18 ന് ആണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വര്ഷം ഓഗസ്ത് 8 ന് ആയിരുന്നു...

സംവിധായകനായി ജോജു ജോർജ്ജ്

0
‘പണി’ എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോർജ്ജ് തന്നെ നായകനായി എത്തുന്ന ചിത്രത്തിൽ അഭിനയ ആണ് നായിക. തൃശ്ശൂരിലും സമീപപ്രദേശത്തുമായി നൂറു ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു.