Thursday, May 1, 2025

തിരൂരിന്‍റെ വാനമ്പാടി അസ്മ കൂട്ടായി അന്തരിച്ചു

തേനൂറും മാപ്പിളപ്പാട്ടുകളുടെ ഇശല്‍ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51- വയസ്സായിരുന്നു. പ്രവാസലോകത്തെയും മലയാളികളുടെയും പ്രിയ ഗായികയുടെ വേര്‍പാടിലാണ് ആസ്വാദകര്‍. മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീലയുടെ വേര്‍പാട് മായും മുന്നെയാണ് അസ്മ കൂട്ടായിയുടെ മരണവാര്‍ത്ത പ്രിയപ്പെട്ടവരെ സങ്കടക്കടലിലേക്ക് ആഴ്ത്തിയത്. നാലുപതിറ്റാണ്ടുകളോളം മാപ്പിളപ്പാട്ടിന്‍റെ ലോകത്ത് നിറസാന്നിദ്ധ്യമായിരുന്നു അസ്മ കൂട്ടായി. മലപ്പുറം തിരൂര്‍ സ്വദേശിനിയാണ് അസ്മ. നിരവധി തവണ കേരളത്തിലും വിദേശത്തുമായി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം ഖത്തറില്‍ കുടുംബസമേതമായിരുന്നു താമസം. ഏറെ നാളായി തൃശ്ശൂരില്‍ ചികില്‍സയിലായിരുന്നു. തബലിസ്റ്റായ ബാവ എന്ന മുഹമ്മദലിയാണ് ഭര്‍ത്താവ്. മാപ്പിള കല അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. ദുബായില്‍ അസ്മ അവസാനമായി 2022 ജൂലൈ 8 നാണ്  പാടുന്നത്.

അഞ്ചാം വയസ്സില്‍ മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നു വന്നു. പിതാവ് ഖാദര്‍ ഭായി ഗായകനും തബലിസ്റ്റും മാതാവ് ആമിന ബീവി ഗായികയുമായിരുന്നു. കെ എം ബാപ്പുട്ടി, കെ എം ബവുട്ടി, കെ എം മുഹമ്മദ് കുട്ടി, കെ എം അബൂബക്കര്‍ തുടങ്ങിയ സംഗീത പാരമ്പര്യമുള്ള പിന്‍തലമുറ ആസ്മയുടെ സംഗീതത്തിന് സ്വധീനം ചെലുത്തി. മാതൃസഹോദരിയും ഹാര്‍മോണിസ്റ്റുമായ കെ എം സുബൈദയുടെ ശിഷ്യയായിരുന്നു അസ്മ. നിരവധി ഗായകര്‍ക്കൊപ്പം വേദികള്‍ പങ്കിട്ടു. ഒ എം കരുവാരക്കുണ്ട് രചിച്ചു കോഴിക്കോട് അബൂബക്കര്‍ ഈണം പകര്‍ന്ന പാട്ടുകളും അസ്മ പാടി. നാല്പതാം വര്‍ഷികത്തില്‍ ജന്‍മനാട് ആദരിച്ചു. ലവ് എഫ് എം എന്ന ചിത്രത്തില്‍ അഭിനയിച്ചതും പാട്ട് പാടിയതും ശ്രദ്ധേയമായിരുന്നു. മകള്‍ ഷംന ഗായികയും തബലിസ്റ്റുമാണ്.

spot_img

Hot Topics

Related Articles

Also Read

ഫാമിലി എന്റർടൈനർ മൂവി ‘കടകൻ’ ഉടൻ തിയ്യേറ്ററിലേക്ക്

0
പ്രണയ വിലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കടകൻ മാർച്ച് ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കടകൻ.

വിജയതിലകം ചൂടി നേര്; തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നു

0
‘ലാലേട്ടനെ തിരിച്ചു കിട്ടി’യ ആവേശത്തിലാണ് ആരാധകർ. ‘നേര്’ എന്ന ജിത്തു ജോസഫ് ചിത്രത്തിലൂടെ ഗംഭീര മെക്കോവറുമായി മലയാള സിനിമയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരവിസ്മയം മോഹൻലാൽ.

‘സ്വർഗ്ഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സി എന്ന ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റെജീസ്...

അഗ്നിയിൽ വിലയം പ്രാപിച്ച് ഭാവഗായകൻ; പാടിയ പാട്ടുകളെന്നും നെഞ്ചിലേറ്റും വരുംകാലവും

0
മലയാളികൾക്കിടയിൽ പാട്ടിന്റെ നിത്യവസന്തം തീർത്ത ഭാവഗായകനു ഒടുവിൽ പാലിയം ശ്മാശാനത്തിൽ അന്ത്യവിശ്രമം. പാട്ടിൽ ആർദ്രഭാവത്തിന്റെ തേനും വയമ്പും തീർത്ത പി. ജയചന്ദ്രൻ എന്ന അനശ്വര ഗായകൻ ഇനി ഓർമ്മ. തറവാട് വീടായ ചേന്ദമംഗലം...

പുതിയ സിനിമയുമായി സിന്റോ ഡേവിഡ്; ‘സംഭവസ്ഥലത്ത് നിന്നും’

0
നവാഗതനായ സിന്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സംഭവസ്ഥലത്ത് നിന്നും’ ഉടൻ. സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂര് എന്നിവരുടേതാണ് തിരക്കഥ. തൃശ്ശൂര്, എറണാകുളം, കാനഡ എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രീകരണം.