Thursday, May 1, 2025

തിരക്കഥ- സംവിധാനം ശ്രീജിത്ത് ചന്ദ്രന്‍; ‘ഇമ്പം’ ഇനി പ്രേക്ഷകരിലേക്ക്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്‍റര്‍ ടൈമെന്‍റ് ചിത്രം  ‘ഇമ്പം’ പ്രേക്ഷകരിലേക്ക് എത്തുന്നു. ലാലു അലക്സും ദീപക് പറമ്പോലും പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രം ഒക്ടോബര്‍ ആദ്യ വാരത്തില്‍ തിയ്യേറ്ററുകളിലേക്ക് എത്തും. ചിത്രത്തിലെ ‘മായികാ മധുനിലാ…’ എന്ന ഗാനം ഇയ്യിടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബ്രോ ഡാഡിയിലെ അഭിനയത്തിനു ശേഷം ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ഇമ്പം. ശബ്ദം എന്ന പബ്ലിഷര്‍ ഹൌസ് നടത്തിക്കൊണ്ട് പോകുന്ന കരുണാകരന്‍റെയും അവിചാരിതമായി അവിടെക്കു കടന്നെത്തുന്ന കാര്‍ട്ടൂണിസ്റ്റായ നിതിന്‍ എന്ന ചെറുപ്പക്കാരന്‍റെയും ജീവിതകഥ പറയുന്ന ചിത്രമാണ് ഇമ്പം.

ശ്രീജിത്ത് ചന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സിനിമാസിന്‍റെ ബാനറില്‍ ഡോ മാത്യു മാമ്പ്ര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീരാവാസുദേവ്, ദര്‍ശന സുദര്‍ശന്‍, ദിവ്യ എം നായര്‍, നവാസ് വള്ളിക്കുന്ന്, ഇര്‍ഷാദ്, മാത്യു മാമ്പ്ര, ജിലൂ ജോസഫ്, കലേഷ് രാമാനന്ദ്, വിജയന്‍ കാരന്തൂര്‍, ഐ വി ജുനൈസ്, സംവിധായകരയ ലാല്‍ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. മുഴുനീള ഫാമിലി എന്‍റര്‍ടൈമെന്‍റ് ചിത്രമാണ് ഇമ്പം. അപര്‍ണ ബാലമുരളി, സിതാര കൃഷ്ണകുമാര്‍, ശ്രീകാന്ത് ഹരിഹരന്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ പാട്ടുകള്‍ പാടിയിരിക്കുന്നത്. ഛായാഗ്രഹണം നിജയ് ജയല്‍, എഡിറ്റിങ് കുര്യാക്കോസ്, ഫ്രാന്‍സിസ് കുടശ്ശേരില്‍. സംഗീതം പി എസ് ജയഹരി. ഗാനരചന വിനായക് ശശികുമാര്‍.

spot_img

Hot Topics

Related Articles

Also Read

നോവലിസ്റ്റും സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു

0
സുരേഷ് ഗോപി നായകനായി എത്തിയ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കലാഭവൻ നായകനായ ലോകനാഥൻ ഐ എ എസ്, കളഭം എന്നീ ഹിറ്റ് സിനിമകൾക്ക് വേണ്ടി തിരക്കഥകൾ എഴുതി.

‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’; മെയ് 31- ന് റിലീസ്

0
നാദിർഷ സംവിധാനം ഏറ്റവും പുതിയ ചിത്രം  ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രം മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

പ്രേക്ഷകരെ ത്രില്ലടിപ്പിക്കുവാൻ ഇനി ‘ആടുജീവിതം’ തിയ്യേറ്ററുകളിലേക്ക്

0
ബ്ലെസ്സി- പൃഥ്വിരാജ്- കൂട്ടുകെട്ടിൽ ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതം ഇനി . 2024- ഏപ്രിൽ 10 ന് തിയ്യേറ്ററുകളിലേക്ക്. മലയാളത്തിന് പുറമെ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും സിനിമ എത്തും

‘രേഖാചിത്രം’ ഒ ടി ടി യിലേക്ക്

0
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തും. സോണി ലിവിൽ മാർച്ച് ഏഴ് മുതൽ സ്ട്രീമിങ് ആരംഭിക്കും. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി...

പുത്തൻ ട്രയിലറിൽ കോമഡിയുമായി ഡാൻസ് പാർട്ടി

0
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാലിന്റെതാണ് രചനയും സംവിധാനവും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.