2006- ല്‍ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന പോസ്റ്റര്‍ പങ്കുവെച്ച് ഷാജി കൈലാസ്,. “ഞങ്ങള്‍ മുന്നോട്ട്” എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിന്താമണിക്കോലക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി വാദിച്ചു ജയിക്കുകയും അരുമറിയാതെ അവരെ വധിച്ചു നീതി നടപ്പിലാക്കുകയും ചെയ്യുന്ന വക്കീല്‍ കഥാപാത്രമായിരുന്നു സുരേഷ് ഗോപിയുടേത്. ചിത്രത്തില്‍ ഭാവനയായിരുന്നു നായികയായി എത്തിയിരുന്നത്. ഷാജി കൈലാസിന്‍റെ ലാല്‍കൃഷ്ണ വിരാടിയരുടെ ഗംഭീരമായ രണ്ടാം വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം.
Also Read
പുതിയ സിനിമയുമായി സിന്റോ ഡേവിഡ്; ‘സംഭവസ്ഥലത്ത് നിന്നും’
നവാഗതനായ സിന്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സംഭവസ്ഥലത്ത് നിന്നും’ ഉടൻ. സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂര് എന്നിവരുടേതാണ് തിരക്കഥ. തൃശ്ശൂര്, എറണാകുളം, കാനഡ എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രീകരണം.
സെൻസറിങ് പൂർത്തിയാക്കി ‘മലൈക്കോട്ടൈ വാലിബൻ’
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ജനുവരി 25 ന് പുറ ത്തിറങ്ങാനിരിക്കുന്ന ‘മലൈ ക്കോട്ടൈ വാലിബൻ’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി.
സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘റേച്ചൽ’
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
ജിയോ ബേബിയും ഷെല്ലിയും പ്രധാനകഥാപാത്രങ്ങൾ; ‘സ്വകാര്യ സംഭവബഹുലം’ മോഷൻ പോസ്റ്റർ പുറത്ത്
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യ സംഭവബഹുലം’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
‘ആന്‍റണി’യില്‍ ജോജു ജോര്‍ജ്ജു൦ കല്യാണിയും; നവംബര്‍ 23- നു തിയ്യേറ്ററിലേക്ക്
ഐന്‍സ്റ്റീന്‍ മീഡിയയുടെയും നെക്സ്റ്റല്‍ സ്റ്റുഡിയോയുടെയും അള്‍ട്രാമീഡിയ എന്‍റര്‍ടൈമെന്റിന്‍റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും സുശീല്‍ കുമാര്‍ അഗ്രവാളും നിതിന്‍ കുമാറും രജത് അഗ്രവാളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.







