Wednesday, July 22, 2026

“അല്ലിയിളംപൂവോ ഇല്ലിയിളംകാടോ…”

അഭിനേതാവായും ഗായകനായും മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന സര്‍ഗ്ഗപ്രതിഭയായിരുന്നു കൃഷ്ണചന്ദ്രന്‍. പിന്നീട് അദ്ദേഹം പൂര്‍ണമായും അറിയപ്പെട്ടത് പിന്നണി ഗായകനായാണ് . 1978 ല്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം എന്ന ഹിറ്റ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പുവായി അഭിനയിച്ചത് കൃഷ്ണചന്ദ്രനായിരുന്നു. ചലച്ചിത്ര ലോകത്തേക്കുള്ള ആദ്യ പ്രവേശന ചിത്രമായിരുന്നു രതിനിര്‍വേദം. അഭിനയത്തിലും പിന്നണി ഗാനാലാപനത്തിലും അദ്ദേഹം ഒരു പോലെ മികവ് പുലര്‍ത്തി. 1981 ല്‍ പുറത്തിറങ്ങിയ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ളയിലെ “അരുതേ അരുതേ എന്നെ തല്ലരുതെ…” എന്ന ഗാനമാണ് സിനിമയില്‍ ആദ്യമായി പാടിയിരിക്കുന്നത്. പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് കൃഷ്ണചന്ദ്രന്‍ സംഗീതത്തിലും സജീവമായി. 

അഭിനേതാവായും ഗായകനായും മിന്നിക്കൊണ്ടിരിക്കെ ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായി, കൃഷ്ണചന്ദ്രന്‍. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ കൃഷണചന്ദ്രന്‍ ശബ്ദം നല്‍കിയതു ജനപ്രിയ സിനിമകളിലെ കഥാപാത്രങ്ങള്‍ക്കും അഭിനേതാക്കള്‍ക്കുമായിരുന്നു. കാബൂളിവാലയില്‍ വിനീതിനും അനിയത്തി പ്രവില്‍ കുഞ്ചാക്കോ ബോബനും നല്കിയ ശബ്ദം ശ്രദ്ധേയമായിരുന്നു. പാട്ടിലൂടെ മാത്രമല്ല, പ്രണയമണിത്തൂവല്‍, ഫോര്‍ട്ട് കൊച്ചി, ആന്തോളനം, ഇന്ദ്രിയം, ലൈഫ് ഇസ് ബ്യുട്ടീ ഫുള്‍, വാഴുന്നോര്‍, കണ്ണെഴുതി പൊട്ടും തൊട്ട്, ഹരികൃഷണന്‍സ്, ദയ, അയാള്‍ കഥ എഴുതുകയാണ്, തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ കൃഷണചന്ദ്രനെ കേട്ടു. 

ഡിഗ്രി പഠനത്തില്‍ സംഗീതത്തില്‍ റാങ്ക് നേടിയെങ്കിലും എം എ പൂര്‍ത്തിയാക്കിയിരുന്നില്ല. അപ്പോഴേക്കും തിരക്കുള്ള അഭിനേതാവായും പിന്നണി ഗായകനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റയും കൃഷ്ണ ചന്ദ്രന്‍ എന്ന പേര് മലയാള സിനിമാ ലോകത്ത് സുപരിചിതമായിക്കഴിഞ്ഞിരുന്നു. യുവജനോല്‍സവം, ബെല്‍റ്റ് മത്തായി സന്ധ്യക്കെന്തിന് സുന്ദൂരം, രാപ്പാടികളുടെ ഗാഥ, കാന്തവലയത്തിലെ ലയണല്‍, ഈനാടിലെ ശശി, ഇരട്ടി മധുരത്തിലെ രാമു, വിധിച്ചതും കൊതിച്ചതും എന്ന ചിത്രത്തിലെ ലാലു, ബെല്‍റ്റ് മത്തായിയിലെ ഖാദര് കുട്ടി, ഉണരൂ എന്ന ചിത്രത്തിലെ ജോണ്‍, വിളിച്ച് വിളികേട്ടു എന്ന ചിത്രത്തിലെ സുരേഷ്, യുവജനോല്‍സവത്തിലെ ഓമനക്കുട്ടന്‍, ദീപാരാധന, ഓര്‍മ്മയ്ക്കായ്, ശക്തി, ലജ്ജാവതി, കൌമാരം, രാത്രികള്‍ നിനക്കു വേണ്ടി, ലില്ലിപ്പൂക്കള്‍ തുടങ്ങിയ ചിത്രങ്ങളില്‍ കൃഷ്ണ ചന്ദ്രന്‍ കഥാപാത്രങ്ങളായി വേഷമിട്ടു. 

പാടിയ പാട്ടുകളെല്ലാം കൃഷ്ണ ചന്ദ്രന്‍ ഭംഗിയാക്കി വെച്ചിരിക്കുന്നു. ചലച്ചിത്ര ഗാനങ്ങള്‍ക്ക് പുറമെ ലളിത ഗാനങ്ങളും ആലപിച്ചിട്ടുണ്ട് ഇദ്ദേഹം. ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലെ “എന്‍റെ കഥ ഇത് നിന്‍റെ കഥ”, ഈനാടിലെ “തട്ടെടി ശോശാമ്മേ”, ഇണയിലെ “കിനാവിന്‍റെ വരമ്പത്ത്”, വെള്ളിച്ചില്ലം വിതറി”, സന്ധ്യക്ക് വിരിഞ്ഞ പൂവിലെ  മഞ്ഞു കുളിരും കുഞ്ഞിക്കിളിയും”, ഓര്‍മ്മയ്ക്കായ് “ഹാപ്പി ക്രിസ്തുമസ്”, സിന്ദൂര സന്ധ്യക്ക് മൌനം എന്ന ചിത്രത്തിലെ ആകാശ ഗംഗയില്‍ വര്‍ണ്ണങ്ങളാല്‍”, ആ രാത്രി എന്ന ചിത്രത്തിലെ മാരോല്‍സവം ഈ രാത്രിയില്‍”, അധിപത്യത്തിലെ “കഥപറയാം കഥപറയാം”, എങ്ങനെ മറക്കും എന്ന ചിത്രത്തിലെ “റോമിയോ ജൂലിയറ്റ്”, മഹാബലിയിലെ സൌഗന്ധികങ്ങള്‍ വിടര്‍ന്നു, നാണയത്തിലെ “പ്രണയ സ്വരം ഹൃദയ സ്വരം”, സ്നേഹബന്ധത്തിലേ “ജീവനെ എന്നില്‍ ഏഴും ജീവനെ”, ഊമക്കുയിലിലെ “കാറ്റേ കാറ്റേ കാടു ചുറ്റും,” മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ ഇല്ലിയിളം കാടോ”, നിഷേധിയിലെ സ്വപ്നങ്ങളിണചേരും”, ഏഴു സ്വരങ്ങളിലെ ആദി ബ്രഹ്മമുണര്‍ന്നു, കാതോട് കാതോരത്തിലെ “ദേവദൂതര്‍ പാടി”, യുവജനോല്‍സവത്തിലെ “പ്രളയ പരോധി ജലെ”, സൂര്യഗായത്രിയിലെ “രാഗം താനം”, കുടമാറ്റത്തിലെ തപ്പ് കൊട്ട തപ്പാണി, തുടങ്ങി മലയാളത്തില്‍ ഒട്ടനവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ച കൃഷ്ണ ചന്ദ്രന്‍ മലയാള സിനിയമയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

spot_img

Hot Topics

Related Articles

Also Read

മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്ന ആദ്യ തെലുങ്കുനടനായി അല്ലു അര്‍ജുന്‍

0
തെലുഗു സിനിമയില്‍ ചരിത്രത്തിലാദ്യമായി അല്ലു അര്‍ജുന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊണ്ട് തുടക്കം കുറിച്ചു എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.

‘ലൂസിഫറിന്റെ വിജയം എമ്പുരാനിലേക്ക്, മൂന്നാം ഭാഗമെത്തുക ഇതിലും ഗംഭീരമായി’; മോഹൻലാൽ

0
ലൂസിഫറിന്റ രണ്ടാം ഭാഗമായ എമ്പുരാൻ വലിയ വിജയമായി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ‘ലൂസിഫറിന്റെ മൂന്നാം ഭാഗം എമ്പുരാനെക്കാൾ വലിയ സിനിമയായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. സ്വപ്നമാണോ എന്ന് തോന്നും...

‘പ്രാവിൻ കൂട് ഷാപ്പു’മായി ശ്രീരാജ് ശ്രീനിവാസൻ; ചിത്രീകരണം ആരംഭിച്ചു

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെ ചിത്രീകരണം തൃശ്ശൂരും എറണാകുളത്തും ആരംഭിച്ചു.

സെക്കന്റ് ലുക്ക് പോസ്റ്ററുമായി  ‘പാലും പഴവും’

0
കോമഡി എന്റർടൈനർ ചിത്രം ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്ത് 23 ന് ചിത്രം തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തും. എത്തും. മീരാ ജാസ്മിനും അശ്വിൻ...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സാത്താൻ’; സാത്താൻ സേവകരുടെ കഥ പറയുന്ന ചിത്രം

0
മൂവിയോള എന്റർടൈമെന്റിന്റെ ബാനറിൽ ബാനറിൽ കെ എസ് കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സാത്താന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.