മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 350 ലേറെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ വെള്ളിത്തിരയിൽ നിരവധി വേഷങ്ങളിൽ കനകലത അഭിനയിച്ചിട്ടുണ്ട്. ഒൻപത്താംക്ലാസിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. രാജാവിന്റെ മകൻ, കരിയിലക്കാറ്റ് പോലെ, ചില്ല്, കൌരവർ, അനിയത്തി പ്രാവ്, ഹരികൃഷ്ണൻസ്, കിരീടം, എന്റെ സൂര്യപുത്രിക്ക്, ആകാശഗംഗ 2, തച്ചോളി വർഗീസ് ചേകവർ, പഞ്ചവർണ്ണത്തത്ത, സ്ഫടികം, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, ആദ്യത്തെ കണ്മണി, അമ്മയാണെ സത്യം, തുടങ്ങിയവ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. തമിഴിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഓച്ചിറയിലെ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെമകളായി ജനനം. 1980 ൽ ഉണർത്തുപാട്ട് എന്നൻ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
Also Read
സിനിമ- സീരിയൽ താരം മേഴയത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു
കാരുണ്യം, പൈതൃകം, അയാൾ കഥയെഴുതുകയാണ്, ദേശാടനം, തിളക്കം, തുടങ്ങിയായ ഹിറ്റ് സിനിമകളിലും കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും പ്രധാനവേഷം ചെയ്തു.
‘ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ്’ ജനുവരി 23- ന് തിയ്യേറ്ററുകളിലേക്ക്
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രം ജനുവരി 23- ന് റിലീസ് ചെയ്യും. കോമഡിക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന...
ഇന്ത്യൻ സിനിമയും മലയാളത്തിന്‍റെ ചെമ്മീനും
തന്‍റെ ജന്മനാടായ ചേറ്റുവ ഗ്രാമ ത്തിന്‍റെ സൗന്ദര്യം
രാമുകാര്യാട്ടിന്‍റെ ചിത്രങ്ങളെ അനശ്വരമാക്കി. അവിടത്തെ കള്ള് ചെത്തുകാരും മുക്കുവരും കൃഷിക്കാരും കയർതൊഴിലാളികളുമെല്ലാം അദ്ദേഹത്തിന്‍റെ സിനിമകളിൽ
കഥാപാത്രങ്ങളായി.
സിനിമ നിർമ്മാതാവ് ചക്യേത്ത് തങ്കച്ചൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്
വളരെ കാലത്തെ പ്രയത്നത്തിനൊടുവിൽ നിർമ്മിച്ച സിനിമ പുറത്തിറങ്ങാനിരിക്കവേ ആണ് അപ്രതീക്ഷിത വിയോഗം. 52 വയസ്സായിരുന്നു.
‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു
1960 – ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘ദി മാന്‍ ഫ്രം അങ്കിളി’ലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂയോര്‍ക്കിലെ പ്രെസ്ബെറ്റീരിയന്‍ ആശുപത്രിയില്‍ വെച്ച് മരണം സ്ഥിതീകരിച്ചു.