58- കോടിയിലേറെ അഡ്വാൻസ് ബുക്കിങ് കളക്ഷൻ നേടി മലയാള സിനിമ ചരിത്രത്തിലേക്ക് കുറിച്ച് എമ്പുരാൻ. ചിത്രത്തിന്റെ നിർമാതാവ് ആൻറണി പെരുമ്പാവൂർ ആണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്ക് വെച്ചത്. ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് മാർച്ച് 21- നു ആണ് ആരംഭിച്ചത്. മണിക്കൂറിനകം തന്നെ ബുക്കിങ് റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു. മുരളി ഗോപിയുടേതാണ് തിരക്കഥ. മാർച്ച് 27- നു രാവിലെ ആറുമണി മുതൽ ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള പ്രദർശനം ആരംഭിക്കും. ശ്രീ ഗോകുലം മൂവിസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആൻറണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവരാണു നിർമ്മാണം. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.പൃഥിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മഞ്ജു വാരിയർ, ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ്, നന്ദു, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ, മുരുകൻ മാർട്ടിൻ, മണിക്കുട്ടൻ, നൈല ഉഷ, സച്ചിൻ ഖേഡ്കർ, അനീഷ് ജി, സുരാജ് വെഞ്ഞാറമ്മൂട്, ജിജു ജോൺ, അനീഷ് ജി. മേനോൻ, തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും.
Also Read
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂലൈ 19 ന്
2022- കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂലൈ 19 നു രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ (ജയവിജയ) അന്തരിച്ചു. 90 വയസ്സായിരുന്നു. ഭക്തിഗാനങ്ങളിലൂടെ ജനമാനസ്സുകളിൽ ഇടം നേടിയ അദ്ദേഹം സംഗീതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു
അഭിനയകലയിലെ താരശോഭ; നടി വിജയലക്ഷ്മി അന്തരിച്ചു
നാടകരംഗത്തെ തട്ടകത്തിൽ അതുല്യ പ്രതിഭയായിരുന്ന നടി വിജയലക്ഷ്മി അന്തരിച്ചു. 83- വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിലിരിക്കവെ ആയിരുന്നു അന്ത്യം. 1980- ലെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം വിജയലക്ഷ്മി നേടിയിട്ടുണ്ട്....
ട്രൈലറില്‍ നര്‍മവുമായി ബേസില്‍ ചിത്രം ഫാമിലി
പ്രേക്ഷകരില്‍ ചിരി നിറയ്ക്കാന്‍ എത്തുന്ന ബേസില്‍ ചിത്രം ഫാമിലിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ നിര്‍മ്മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്തത്. ബേസിലിന്‍റെ അച്ഛനായി ജഗദീഷാണ് എത്തുന്നത്
റിയലിസ്റ്റിക് ക്രൈം ത്രില്ലറുമായി എം പത്മകുമാർ; ചിത്രീകരണം ആരംഭിച്ചു
രണ്ടായിരത്തി പതിനേഴിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ വെച്ച് നടന്ന ഒരു സഭവത്തെ പ്രമേയമാക്കിക്കൊണ്ട് എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ള ബുദ്ധകേന്ദ്രമായ ടിബറ്റൻ...