Sunday, September 6, 2026

ഗൌതം വാസുദേവ്  മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രത്തിന്റെ ടീസർ നാളെ റിലീസ്

ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെ ട്രെയിലർ നാളെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിൽ നായകനായി എത്തുന്ന മമ്മൂട്ടി അറിയിച്ചു. നാളെ വൈകീട്ട് (ബുധനാഴ്ച) വൈകീട്ട് ഏഴിന് ആണ് റിലീസ്. ഡോക്ടര് നീരജ് രാജൻ, ഡോക്ടർ സൂരജ് രാജൻ എന്നിവരാണ് ചിത്രത്തിന്റെ രചന. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി ചിത്രീകരണം ഉടൻ പൂർത്തിയാകും. ഗോകുൽ സുരേഷ്, വിനീത്, ലെന,സിദ്ദിഖ്, വിജയ് ബാബു, വിജയ് വെങ്കിടേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഛായാഗ്രഹണം വിഷ്ണു ആർ ദേവ്, സംഗീതം ദർബുക ശിവ, എഡിറ്റിങ് ആൻറണി.

spot_img

Hot Topics

Related Articles

Also Read

ഫെഫ്ക വാർഷിക ജനറൽ കൌൺസിലിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
പ്രസിഡന്റായി സിബി മലയിലിനെയും ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനെയും വർക്കിങ് സെക്രട്ടറിയായി സോഹൻ സീനുലാലിനേയും ട്രഷററായി ആർ. എച്ച് സതീഷിനെയും തിരഞ്ഞെടുത്തു.

ഹൊറര്‍ ത്രില്ലറുമായി രാഹുല്‍ സദാശിവന്‍; ‘ഭ്രമയുഗ’ത്തില്‍ നായകന്‍ മമ്മൂട്ടി

0
പ്രഗത്ഭരായ അഭിനേതാക്കളും 'അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് സംവിധായകന്‍ രാഹുല്‍ സൃഷ്ടിച്ച ഒരു വലിയ ലോകമാണ് ‘ഭ്രമയുഗം'.

 മമ്മൂട്ടിയുടെ ഗംഭീര തിരിച്ചുവരവിനെ ആഘോഷമാക്കാൻ ‘കളംകാവൽ’ തിയ്യേറ്ററുകളിലേക്ക്

0
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ' തിയ്യേറ്ററുകളിൽ എത്തുന്നു. നവംബർ 27-നു ചിത്രം പ്രദർശനത്തിന് എത്തും. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ എന്നിവരാണു  ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ ജിതിൻ കെ ജോസയാണ് സംവിധാനം....

സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ  ചിത്രം  ‘പുഷ്പക വിമാനം’ ടീസർ പുറത്ത്  

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാന’ത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം...

തിരക്കഥ സന്തോഷ് ഏച്ചിക്കാനം, സംവിധാനം  രമേഷ് പിഷാരടി, നായകൻ സൌബിൻ, പുതിയ ചിത്രം വരുന്നു

0
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു. സൌബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്  കഥാകാരൻ സന്തോഷ് ഏച്ചിക്കാനമാണ്.