Saturday, March 7, 2026

‘ഗെറ്റ് സെറ്റ് ബേബി’യുടെ പൂജാ ചടങ്ങുകൾ നിർവഹിച്ച് അണിയറ പ്രവർത്തകർ

ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ പൂജ ചടങ്ങുകൾ നടന്നു. പൂജ ചടങ്ങിനോടുവിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. നർമ്മത്തിൽ  രസകരമായ രീതിയിലാണ് ചിത്രം ഒരുക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഫാമിലി എന്റർടൈമെന്റ് മൂവിയായിരിക്കും ഗെറ്റ് സെറ്റ് ബേബി. പതിവ് കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഉണ്ണി മുകുന്ദന്റെ പുതിയ കഥാപാത്രം. ചിത്രത്തിൽ നിഖില വിമൽ നായികയായി എത്തുന്നു.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെൻ എൽ എൽ  പിയുടെയും ബാനറിൽ സുനിൽ ജെയ്ൻ, പ്രക്ഷാലി ജെയ്ൻ എന്നിവരാണ് നിർമ്മിക്കുന്നത്. ആധുനികവും വൈകാരികവും നർമ്മവും പ്രതിസന്ധികളും അതിജീവനും ഈ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രചന നിരവാഹിച്ചത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ചിത്രസംയോജനം എഡിറ്ററും സംവിധായകനുമായ  മഹേഷ് നാരായണൻ, ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ, സംഗീത സംവിധാനം സാം സി എസ്. ഷൂട്ടിംഗ് അടുത്ത വർഷം തുടക്കമിടും.

spot_img

Hot Topics

Related Articles

Also Read

മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകൻ, വിട പറഞ്ഞ് ഷാഫി

0
മലയാളസിനിമയ്ക്കു എക്കാലത്തും ഓർമ്മിക്കുവാൻ മികച്ച ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. ഏറെ നാളുകളായി അലട്ടിക്കൊണ്ടിരിക്കുന്ന കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും കാരണം ചികിത്സ തേടിയ അദ്ദേഹത്തെ തീവ്രപരിചരണത്തിലൂടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു....

ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മ്മയായി ദുല്‍ഖര്‍; വെബ്‌സീരീസ്  ട്രെയിലര്‍ റിലീസ് ചെയ്തു

0
ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മ്മയായി ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കോമഡി ക്രൈം ത്രില്ലര്‍  വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ് സി’ന്‍റെ ട്രൈലര്‍ റിലീസ് ചെയ്തു.

കന്നഡ നടി ലീലാവതി അന്തരിച്ചു

0
നിരവധി ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ കന്നഡ നടി ലീലാവതി അന്തരിച്ചു. 85- വയസ്സായിരുന്നു. നേലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.

‘വ്യക്തിപരമായി തനിക്ക് അദ്ദേഹം ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്’- ആന്‍റോ ജോസഫ്

0
സിനിമയിലെ പല തലമുറകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കവസരങ്ങളുടെ പാത തുറന്നു കൊടുത്തു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ അങ്ങനെ താരങ്ങള്‍ ഉദിച്ചു, സംവിധായകര്‍ ജനിച്ചു.’

ഒറ്റ: റിലീസ് തീയതി പ്രഖ്യാപിച്ചു

0
ആസിഫ് അലിയെ നായകനാക്കി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും