Saturday, March 7, 2026

കൊടിയ യാതനയുടെ തീവ്രത പറയും നജീബായി പൃഥ്വിരാജ്; ‘ആടുജീവിത’ത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

‘ആടുജീവിത’ത്തിന്റെ ഉള്ളുലയ്ക്കുന്ന പുതിയ പോസ്റ്റർ പുറത്ത് വിട്ടു. പൃഥ്വിരാജിനെ നായകനാക്കി ബെന്യാമിന്റെ മാസ്റ്റർപീസ് നോവൽ  ‘ആടുജീവിത ‘ത്തെ മുൻനിർത്തി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണിത് .  ലോകസിനിമയെമ്പടും സിനിമ തരംഗം സൃഷ്ടിക്കുമെന്നതിന് തെളിവാണ് പൃഥ്വിരാജിന്റെ ഗംഭീര മേക്കോവറിൽ പുറത്ത് വരുന്ന ഓരോ പോസ്റ്ററുകളും. ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും  കരിയറിലെ ഏറ്റവും മികച്ച ചിത്രമായേക്കും ആടുജീവിതം. മരുഭൂമിയിൽ ജീവിക്കേണ്ടിവരുന്ന നജീബിലേക്കുള്ള പൃഥ്വിരാജിന്റെ മേക്കോവർ എടുത്തുപറയേണ്ടതാണ്.

ജോർദാനിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് സിംഹഭാഗവും നടന്നത്. കഴിഞ്ഞ വര്ഷം ജൂലൈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. പൃഥ്വിരാജിന്റെ നായികയായി എത്തിയത് അമല പോൾ ആണ്. ഹോളിവുഡ് നടനായ ജിമ്മി ജിൻ ലൂയിസ്, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി, കെ ആർ ഗോകുൽ തുടങ്ങി മലയാളത്തിലെഉയും തമിഴിയിലെയും ഹിന്ദിയിലെയും തെലുങ്കിലെയും അഭിനേതാക്കൾ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. സംഗീതം എ ആർ റഹ്മാൻ, ശബ്ദമിശ്രണം റസൂൽപൂക്കുട്ടി, ഛായാഗ്രഹണം സുനിൽ കെ എസ്, എഡിറ്റിങ് ശ്രീകർ പ്രസാദ്.  ഏപ്രിൽ 10 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.

spot_img

Hot Topics

Related Articles

Also Read

‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

0
ഒലീവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത് നടൻ  കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്.

‘വരാഹ’ത്തിൽ നായകനായി സുരേഷ് ഗോപി; പോസ്റ്റർ പുറത്ത്

0
മാവേറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈമെന്റ്സ് ബാനറിൽ വിനീത് ജയ്നും സഞ്ജയ് പടിയൂരും നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്.

പുത്തൻ ട്രയിലറുമായി ‘പെരുമാനി’

0
പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’യുടെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസ് ആണ് ട്രയിലർ റിലീസ് ചെയ്തത്.

നിർമ്മാതാക്കളുടെ നിലപാടിൽ പ്രതിഷേധവുമായി ഫിയോക്; ഫെബ്രുവരി 22- മുതൽ തിയ്യേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല

0
ഫെബ്രുവരി 22 മുതൽ കേരളത്തിലെ തിയ്യേറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാടുമായി ഫിയോക്.

‘വിലായത്ത് ബുദ്ധ’ ചിത്രീകരണം അവസാന ഘട്ടത്തിൽ

0
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം വിലായത്ത് ബുദ്ധയുടെ ചിത്രീകരണം അവസാന ഘട്ടത്തോട് അടുക്കുന്നു. ഇടുക്കി ചെറുതോണിയിലും മറയൂരും വെച്ച് ഞായറാഴ്ച അൻപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം ആരംഭിച്ചു. ഉർവശി തിയ്യേറ്ററിന്റെ...