Thursday, May 1, 2025

‘കൂടൽ’ ചിത്രീകരണം ആരംഭിച്ചു

 ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കൂടൽ’ ചിത്രീകരണം ആരംഭിച്ചു. പാലക്കാടും കോയമ്പത്തൂരുമായാണ് ഷൂട്ടിംഗ്. മണികണ്ഠൻ പെരുമ്പടപ്പ്, ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. മണ്ണാർക്കാട്, അട്ടപ്പാടി, മലയാറ്റൂർ എഎന്നിവയാണ് മറ്റ് ലൊക്കേഷനുകൾ.  പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി ആണ് നിർമാണം.

മറീന മൈക്കിൾ ,അനു സിതാരയുടെ സഹോദരി അനു സോരൻ എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. വിനീത് തട്ടിൽ, തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ്, വിജിലേഷ്, റാഫി ചക്കപ്പഴം, അർച്ചന രഞ്ജിത്, ലാലി, അഖിൽഷാ, വിജയകൃഷ്ണൻ, സ്നേഹ വിജയൻ, അലി അരങ്ങാടത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങിയയവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഷാഫി എപ്പിക്കാടിന്റെതാണ് കഥയും തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ശജീർ പപ്പ.

spot_img

Hot Topics

Related Articles

Also Read

കിടിലൻ സംഘട്ടനങ്ങളുമായി ‘ഇടിയൻ ചന്തു’ ടീസർ പുറത്ത്

0
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഇടിയൻ ചന്തുവിന്റെ ഉഗ്രൻ സംഘട്ടന രംഗമുള്ള ടീസർ റിലീസായി. പീറ്റർ ഹെയ്ൻ ആണ് ഈ സംഘട്ടന രംഗം ഒരുക്കിയിരിക്കുന്നത്.

വാലൻന്റൈൻസ് ദിനത്തിൽ റിലീസിനൊരുങ്ങി  ‘ബ്രോമാൻസ്’

0
യുവ അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച് അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബ്രോമാൻസ്’ വാലന്റൈൻസ് ഡേയ്ക് (ഫെബ്രുവരി- 14 )...

‘തല്ലുമാല’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

0
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർആണ്...

‘റേച്ചലിന്‍റെ ആദ്യ ഷെഡിങ് പൂര്‍ത്തിയാക്കി’ വിശേഷങ്ങള്‍ പങ്ക് വെച്ച് ഹണിറോസ്

0
റേച്ചലിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് ചിത്രത്തിലെ നായികയായ ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചു. ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലുള്ള ഹണിറോസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

റിലീസിന്‍റെ രണ്ടാം ദിനവും ഹൌസ് ഫുള്‍; ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി കിങ് ഓഫ് കൊത്ത

0
സൂപ്പര്‍ ഹിറ്റ് എന്ന അഭിപ്രായം എങ്ങുനിന്നും വന്നതോടെ കിങ് ഓഫ് കൊത്ത ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി.