Sunday, September 6, 2026

കിങ് ഓഫ് കൊത്ത; പ്രചാരണവുമായി ദുല്‍ഖര്‍ സല്‍മാന്‍

കിങ് ഓഫ് കൊത്തയുടെ പ്രചരണവുമായി ദുല്‍ഖര്‍ സല്‍മാന്‍. ആഗസ്ത് 24- നു ചിത്രം തിയ്യേറ്ററിലെത്തും. ചിത്രം റിലീസാവുന്നതിനോടനുബന്ധിച്ച് ഉഗ്രന്‍ പ്രചാരണ പരിപാടികളാണ് നടക്കുന്നതു. ഞായറാഴ്ച ഹൈദരാബാദ് ജെ ആര്‍ സി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടുന്ന പ്രീ റിലീസ് ഇവന്‍റില്‍ റാണാ ദഗുബട്ടി, നാനി തുടങ്ങിയവര്‍ മുഖ്യാതിഥികളായി എത്തി. ദുല്‍ഖര്‍ സല്‍മാന്‍, ഷബീര്‍ കല്ലറക്കല്‍, ഐശ്വര്യ ലക്ഷ്മി, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. “എല്ലാ നാട്ടുകാര്‍ക്കും എന്‍റെ നമസ്കാരം. ഒരുപാട് സ്നേഹം, ഇഷ്ടം, ഇരുപത്തിനാലാം തീയതി കറങ്ങി നടക്കാതെ തിയ്യേറ്ററില്‍ പോയി സിനിമ കാണണം പ്ലീസ്” ദുല്‍ഖര്‍ പറഞ്ഞു. ‘പാന്‍ ഇന്ത്യന്‍ ആക്ടര്‍ എന്നതിന്‍റെ യഥാര്‍ത്ഥ നിര്‍വചനം ദുല്‍ഖര്‍ ആണെന്ന് നാനി പറഞ്ഞു.

ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍, ഗോകുല്‍ സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സംഗീത സംവിധാനം ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. സംഘട്ടനം രാജശേഖറും ഛായാഗ്രഹണം നിമിഷ് രവിയും തിരക്കഥ അഭിലാഷ് എന്‍ ചന്ദ്രനും ഒരുക്കുന്നു. ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന്‍, എഡിറ്റിങ്- ശ്യാം ശശിധരന്‍.

spot_img

Hot Topics

Related Articles

Also Read

മിസ്റ്ററി ഹൊറർ ത്രില്ലർ ‘ആത്മ’യിൽ നായകനായി നരേൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരനായാണ് നരേൻ എത്തുന്നത്. അദ്ദേഹം താമസിക്കുന്ന വീട്ടിൽ നിന്നും കേൾക്കേണ്ടി വരുന്ന അപരിചിതമായ ഒരു സ്ത്രീ ശബ്ദത്തിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രത്തിലെ പ്രമേയം.

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

0
പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72- വയസ്സായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ച് മെയ് ഒന്നിന് ആയിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല.

മലയാള ചലച്ചിത്ര സൌഹൃദവേദി പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു

0
മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനവും അധ്യക്ഷത തിരക്കഥാകൃത്ത് പി ആർ നാഥനും നിർവഹിച്ചു. മികച്ച സിനിമയ്ക്കുള്ള പരസ്കാരം ‘ജാനകി ജാനേ’യുടെ നിർമ്മാതാക്കളായ ഷെർഗ സന്ദീപ്, ഷെഹ്ന തുടങ്ങിയവർ ഏറ്റുവാങ്ങി.

വിസ്മയം തീർത്ത് മാത്യു തോമസ് ചിത്രം ‘ലൌലി’ യുടെ ട്രയിലർ പുറത്ത്

0
മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’യുടെ വിസ്മയകരമായ ട്രയിലർ പുറത്ത്. കുട്ടികൾക്കായി നിർമ്മിക്കപ്പെട്ട ചിത്രമാണ് ‘ലൌലി’. ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ...

പുതിയ ചിത്രവുമായി ജയരാജ്; ‘ശാന്തമീ രാത്രിയിൽ’ പോസ്റ്റർ പുറത്ത്

0
സംവിധായകൻ ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ പോസ്റ്റർ  ‘ശാന്തമീ രാത്രിയിൽ’ പുറത്തിറങ്ങി. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ജാസിഗിഫ്റ്റ് ആണ് സംഗീതം നിർവഹിക്കുന്നത്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്ന് സംവിധായകൻ പറഞ്ഞു. കെ...