Thursday, May 1, 2025

ഒറ്റ: റിലീസ് തീയതി പ്രഖ്യാപിച്ചു

ആസിഫ് അലിയെ നായകനാക്കി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ഇതോടെ റസൂല്‍ പൂക്കുട്ടിയുടെ ഏറെക്കാലങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍ എല്‍ പിയും റസൂല്‍ പൂക്കുട്ടിയും ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തിന്‍റെ നിര്‍മാതാവ് എസ് ഹരിഹരനാണ്. ആസിഫ് അലി നായകനായി എത്തുന്ന ‘ഒറ്റ’യില്‍ സത്യരാജ്, അര്‍ജുന്‍ അശോകന്‍, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ്, ആദില്‍ ഹുസൈന്‍, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, മമ്ത മോഹന്‍ദാസ്, ഭാവന രാമണ്ണ, ജലജ, ലീന കുമാര്‍, ജയപ്രകാശ് കൃഷ്ണന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

എം ജയചന്ദ്രന്‍റെ സംഗീതത്തില്‍ വൈരമുത്തുവും റഫീഖ് അഹമ്മദും വരികള്‍ എഴുതുന്നു. ആലാപനം: എം ജയചന്ദ്രന്‍, പി ജയചന്ദ്രന്‍, ജാസി ഗിഫ്റ്റ്, ശങ്കര്‍ മഹാദേവന്‍, ബെന്നി ദയാല്‍, ശ്രേയ ഘോഷാല്‍, ജാസി ഗിഫ്റ്റ്, അല്‍ഫോണ്‍സ് എന്നിവരാണ്. രചന: കിരണ്‍ പ്രഭാകര്‍, സൌണ്ട് എഞ്ചിനീയര്‍: റസൂല്‍ പൂക്കുട്ടി, വിജയകുമാര്‍. ഛായാഗ്രാഹകന്‍: അരുണ്‍ വര്‍മ്മ, എഡിറ്റര്‍: സിയാന്‍ ശ്രീകാന്ത്.

spot_img

Hot Topics

Related Articles

Also Read

പരിണയം: സാമുദായിക അസമത്വത്തിന്‍റെ പൊളിച്ചെഴുത്ത്

0
രണ്ട് കലകളുടെ സംഗമമായിരുന്നു എം ടി- ഹരിഹരൻ ടീമിന്‍റേത്. സിനിമ ഒരു കവിത പോലെ ആസ്വദിക്കപ്പെടുന്ന സുവര്‍ണ കാലമായിരുന്നു മലയാളത്തിന് എം ടിയിലൂടെയും ഹരിഹരനിലൂടെയും ലഭിച്ചിരുന്നത്. ഈ കൂട്ടുകെട്ട് മലയാള സിനിമയിലെ ചരിത്രത്തിന്‍റെ...

സിനിമ നിർമ്മാതാവ് ചക്യേത്ത് തങ്കച്ചൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

0
വളരെ കാലത്തെ പ്രയത്നത്തിനൊടുവിൽ നിർമ്മിച്ച സിനിമ പുറത്തിറങ്ങാനിരിക്കവേ ആണ് അപ്രതീക്ഷിത വിയോഗം. 52 വയസ്സായിരുന്നു.

സിസ്റ്റര്‍ റാണിമരിയയുടെ  ജീവിതം വെള്ളിത്തിരയിലേക്ക്

0
ഉത്തര്‍പ്രദേശിലെ പീഡനമനുഭവിക്കുന്ന ഒരുവിഭാഗം ജനതയ്ക്ക് വേണ്ടി ഇരുപത്തിയൊന്നാം വയസ്സില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവിടെയെത്തിയ സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗപൂര്‍ണമായ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുങ്ങുന്നത്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ തിയ്യേറ്ററിലേക്ക്

0
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. 2024- മാർച്ച് 28- ന് ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും.

പി ആര്‍ ഒ സംഘടന ഫെഫ്കയുടെ പ്രസിഡന്‍റായി അജയ് തുണ്ടത്ത്, എബ്രഹാം ലിങ്കണ്‍ സെക്രട്ടറി

0
പി ആര്‍ ഒമാരുടെ സംഘടനയായ ഫെഫ്കയുടെ പുതിയ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്ത് പ്രസിഡന്‍റും എബ്രഹാം ലിങ്കണ്‍ സെക്രട്ടറിയുമായി