പ്രമുഖ ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന്റ നിര്യാണത്തെ തുടര്‍ന്നു നിരവധി പ്രമുഖര്‍ നേരിട്ടും അല്ലാതെയും അനുശോചനം രേഖപ്പെടുത്തി. നടന് മമ്മൂട്ടി ഫേസ് ബുക്കിലൂടെ അദ്ദേഹത്തിന് ആദരഞ്ജലികള് നേര്‍ന്നു. ‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന് പ്രിയപ്പെട്ട പി വി ജിക്കു ആദരാഞ്ജലികള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗ്മഗാധരന്റെ അന്ത്യം. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍, സംവിധായകന് ഹരിഹരന്, മേയര്‍ ബീന ഫിലിപ്പ്, തുടങ്ങി നിരവധി പ്രമുഖതാരങ്ങളും വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോഴിക്കോട് കെ പി കേശവമേനോന് ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
Also Read
‘ഭ്രമയുഗ’ത്തിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മമ്മൂട്ടി; ചിത്രീകരണം പുരോഗമിക്കുന്നു
ആദ്യമായി നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ഭ്രമയുഗ’ത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ റോളുകള്‍ പൂര്‍ത്തിയാക്കി.
‘ഹലോ മമ്മി’ നവംബർ- 21 ന് തിയ്യേറ്ററിലേക്ക്
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മി നവംബർ- 21 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച്...
ഇന്‍സ്പെക്ടര്‍ അര്ജുന് വര്‍മ്മയായി ദുല്‍ഖര്‍; വെബ്സീരീസ് ട്രെയിലര്‍ റിലീസ് ചെയ്തു
ഇന്‍സ്പെക്ടര്‍ അര്ജുന് വര്‍മ്മയായി ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന കോമഡി ക്രൈം ത്രില്ലര്‍ വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ് സി’ന്റെ ട്രൈലര്‍ റിലീസ് ചെയ്തു.
ആഗസ്ത് രണ്ടിന് തിയ്യേറ്ററിലേക്ക് ‘ചിത്തിനി’ എത്തുന്നു
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രംചിത്തിനി ആഗസ്ത് രണ്ടിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. . ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് സംവിധാനം ചെയ്യുന്നത്
‘തുടരും’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; എബന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചിരിക്കുകയാണ്. മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’...