Saturday, March 7, 2026

‘എപ്പോഴും നല്ല സിനിമകൾ ചെയ്യാൻ ​ഗം​ഗേട്ടൻ പ്രേരിപ്പിക്കുമായിരുന്നു’- സംവിധായകന്‍ ജയരാജ്

‘ഞങ്ങളൊക്കെ അദ്ദേഹത്തെ ​ഗം​ഗേട്ടൻ എന്നാണ് വിളിച്ചിരുന്നത്. സിനിമ അദ്ദേഹത്തിന്‍റെ  ഒരു ആത്മസുഹൃത്തായിരുന്നു എന്നുപറയാം. ഡൽഹിയിൽ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്തൊക്കെ അദ്ദേഹത്തിന്‍റെ സാന്നിധ്യം അവിടെ എപ്പോഴുമുണ്ടായിരുന്നു. അവിടെയൊക്കെ മലയാളത്തിന്‍റെ  ഒരു സാന്നിധ്യമായിരുന്നു അദ്ദേഹം. നമ്മളെ എപ്പോഴും നല്ല സിനിമകൾ ചെയ്യാൻ ​ഗം​ഗേട്ടൻ പ്രേരിപ്പിക്കുമായിരുന്നു. 2000- ലാണ് ശാന്തം എന്ന സിനിമയുടെ കഥ അദ്ദേഹത്തിനോട് പറയുന്നത്. ഐ. എം വിജയനൊക്കെ അഭിനയിച്ച ശാന്തത്തിന് മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിന് കെ.പി.എ.സി ലളിതയ്ക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു. ആ സമയത്ത് ​ഗം​ഗേട്ടൻ വളരെയധികം സന്തുഷ്ടനായിരുന്നു. ‌പിന്നീട് എപ്പോൾ കാണുമ്പോഴും നല്ല സിനിമകൾ ചെയ്യാൻ ആ​ഗ്രഹിക്കുന്ന ​ഗം​ഗേട്ടനെയാണ് കാണാൻ സാധിച്ചത്.

 മാസങ്ങൾക്ക് മുൻപ് അവസാനമായി കണ്ടപ്പോഴും അദ്ദേഹം ചെയ്യാൻ ആ​ഗ്രഹിക്കുന്ന നല്ല സിനിമയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. നിർമാതാവെന്ന നിലയിൽ മാത്രമല്ല, സിനിമയിൽ എന്ത് കാര്യത്തിലും നമ്മളെ സഹായിക്കുകയും ഉപദേശം നൽകുകയും ചെയ്യുന്ന സുഹൃത്തായിരുന്നു അദ്ദേഹം, സ്നേഹസമ്പന്നനായിരുന്നു. മലയാള സിനിമയുടെ ഒരു കാരണവരായിയിട്ടേ അദ്ദേഹത്തെ നമുക്ക് ഓർമിക്കാൻ സാധിക്കുകയുള്ളൂ. ചെറുതായി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയത്ത് പോലും പുതിയ ചിത്രമിറങ്ങുമ്പോൾ അദ്ദേഹം ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുമായിരുന്നു. പുതിയ സിനിമ ചെയ്യാൻ നമുക്ക് പ്രേരണയായി മാറുന്ന നിറസാന്നിധ്യമായിരുന്നു പി.വി. ഇത്രയും സ്നേഹസമ്പന്നനായ ഒരാളെ ഞാൻ ഇൻഡസ്ട്രിയിൽ കണ്ടിട്ടില്ല. ഒരിക്കൽ പോലും അദ്ദേഹം മുഖം കറുപ്പിച്ച് സംസാരിക്കുകയോ ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുകയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എന്നും ആ ചിരിയോടെ ചേർത്ത് പിടിക്കുന്ന താങ്ങായിരുന്നു പി.വി’, ജയരാജ് മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍, സംവിധായകന്‍ ഹരിഹരന്‍, മേയര്‍ ബീന ഫിലിപ്പ്, തുടങ്ങി  നിരവധി പ്രമുഖതാരങ്ങളും വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക്  ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും.  




spot_img

Hot Topics

Related Articles

Also Read

ഒമർ ലുലു ചിത്രം ‘ബാഡ് ബോയ്സ്’; റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം പ്രധാനകഥാപാത്രങ്ങൾ

0
അബാം മൂവീസിന്റെ ബാനറിൽ ഷീലു അബ്രഹാം നിർമ്മിച്ച് ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ബാഡ് ബോയ്സിൽ റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു

കമൽ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

0
കമൽ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആൻറണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തും.

വേറിട്ട പ്രമേയവുമായി ‘താള്‍’; ആന്‍സന്‍ പോള്‍ നായകന്‍, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

0
ആന്‍സന്‍ പോള്‍ നായകനായി എത്തുന്ന ചിത്രം താള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. റസൂല്‍ പൂക്കുട്ടി, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, എം ജയചന്ദ്രന്‍, എന്നിവരാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

പഥേർ പാഞ്ചാലിയിലെ നായിക ഉമാ ദാസ് ഗുപ്ത അന്തരിച്ചു

0
ഇന്ത്യൻ സിനിമയിൽ ദൃശ്യഭാഷയ്ക്ക് വഴിത്തിരിവായ സൂപ്പർ ഹിറ്റ് ക്ലാസ്സിക് ചിത്രമായ സത്യജിത് റായിയുടെ പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉമാ ദാസ് ഗുപ്ത അന്തരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കൊല്ക്കത്തയിലെ...

‘മനുഷ്യരോടു ഇത്രമേല്‍ സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്ന വ്യക്തി’- മധുപാല്‍

0
'മലയാളത്തില്‍ ഏറെ പ്രശസ്തമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച ഒരു കലാകാരന്‍റെ വേര്‍പാട് ഒരു വലിയ നഷ്ടമാണ്.'