യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന്
എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസ്സർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എ കെ സന്തോഷ് നിർവഹിക്കുന്നു. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രൊസ്, ഉപ്പുകണ്ടം ബ്രദേഴ്സ്, പ്രായിക്കര പാപ്പാൻ,
കന്യാകുമാരി എക്സ്പ്രസ്സ്, സ്റ്റാൻലിൻ ശിവദാസ്,
മാന്യന്മാർ, പാളയം, തുടങ്ങി നിരവധി മലയാളത്തിലെ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് ടി എസ് സുരേഷ് ബാബു.
ഹന്ന റെജി കോശി,ബാബു ആൻറണി, അജു വർഗീസ്, രഞ്ജി പണിക്കർ, റായ് ലക്ഷ്മി, സ്വാസിക, ഇർഷാദ്, രവീന്ദ്രൻ, ഇനിയ,
സലീമ, സീത, അഞ്ജലി അമീർ, റിയാസ് ഖാൻ, പത്മരാജ് രതീഷ്, ഗൌരി നന്ദ, കൈലാഷ് കുഞ്ചൻ, രാജ് സാഹിബ്, രാഹുൽ, കൈലാഷ്, ഇടവേള ബാബു, കോട്ടയം നസീർ, സുധീർ, സെന്തിൽ കൃഷ്ണ, ജോൺ കൈപ്പിള്ളിയിൽ, മജീദ്, ബാദുഷ, രഞ്ജൂ ചാലക്കുടി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിങ് ജോൺ കുട്ടി, പശ്ചാത്തല സംഗീതം പ്രകാശ് അലക്സ്, സംഗീതം ശരത്, ഗാനരചന
സുകന്യ(അഭിനേത്രി)
Also Read
ഏഴാമത് IEFFK- ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിക്കാൻ കോഴിക്കോട്, ശ്രീലങ്കൻ സംവിധായിക നദീ വാസല മുദലിയറാച്ചി ഉത്ഘാടനം ചെയ്യും
നൂതനമായ സംവിധാനമികവു കൊണ്ടും ആശയങ്ങൾ കൊണ്ടും ചലച്ചിത്ര ദൃശ്യാവിഷ്കാരത്തെ സമീപിക്കുന്ന സ്വതന്ത്ര പരീക്ഷണാത്മക സിനിമകളുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ ഏഴാമത് IEFFK- യ്ക്ക് (independent and experimental film festival of kerala...
കാര്‍ത്തികേയ 2 നു ശേഷം ഒരുങ്ങുന്ന നിഖില്‍ ചിത്രം ‘സ്വയംഭൂ’ ഷൂട്ടിങ് ആരംഭിച്ചു
നിഖില്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം കര്‍ത്തികേയ 2 നു ശേഷം ‘സ്വയംഭൂ’ എത്തുന്നു. ചിത്രത്തില്‍ സംയുക്തയാണ് നായികയായി എത്തുന്നത്.
തിയ്യേറ്ററിൽ തീ പാറിച്ച് നടനവിസ്മയം മോഹൻലാൽ; സമ്മിശ്ര പ്രതികരണങ്ങളും ഡിസ് ലൈക്കുകളും അതിജീവിച്ച് ‘മലൈക്കോട്ടൈ വാലിബൻ’
ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനമികവിൽ മോഹൻലാലിന്റെ അഭിനയം ഭദ്രം. കഴിവുറ്റ രണ്ട് കലാകാരന്മാർ സമ്മേളിക്കുമ്പോഴുള്ള പത്തരമാറ്റാണ് മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം.
‘അഭിലാഷ’ത്തില്‍ പ്രധാന വേഷത്തില്‍ സൈജുകുറുപ്പും തന്‍വിയും; കോഴിക്കോട് മുക്കത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു
മലബാറിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രം അഭിലാഷത്തിന്‍റെ ഷൂട്ടിങ്ങ് കോഴിക്കോട് മുക്കത്ത് പുരോഗമിക്കുന്നു.
കയ്യടി നേടി കണ്ണൂര്‍ സ്ക്വാഡ്- ഇത് യഥാര്‍ത്ഥ ജീവിതത്തിന്‍റെ വിജയഗാഥ
കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ‘യവനിക’യിലൂടെ മലയാള സിനിമയുടെ പോലീസ് ഭാഷ്യത്തിന് മികച്ച മാനം നല്കുവാന്‍ കഴിഞ്ഞ മമ്മൂട്ടി ആ കഴിവ് വീണ്ടും തെളിയിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡിലൂടെ. ഇനിയും മികച്ച സിനിമകളും കഥാപാത്രങ്ങളും മലയാള സിനിമയില്‍ പിറക്കുവാനുണ്ടെന്ന പ്രതീക്ഷയിലാണ് കണ്ണൂര്‍ സ്ക്വാഡ് കണ്ട ഓരോ പ്രേക്ഷകനും തിയ്യേറ്റര്‍ വിട്ടിറങ്ങുന്നുന്നത്.







