Saturday, March 7, 2026

അനീഷ് അൻവർ ചിത്രം ‘രാസ്ത’ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ചിത്രഭാരതി (ഇന്ത്യൻ) വിഭാഗത്തിൽ ഒഫീഷ്യൽ സെലെകഷൻ നേടി. ഒമാനിൽ ചിത്രീകരിച്ച ഈ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. റൂബൽ ഖാലി എന്ന ഏറ്റവും വലുപ്പമേറിയതും അപകടകരവുമായ മരുഭൂമിയെ പശ്ചാത്തലമാക്കി ഒരുക്കിയ ഈ  സിനിമ ജനുവരി അഞ്ചിന് ആയിരുന്നു തിയ്യേറ്ററുകളിലേക്ക് പ്രദര്ശനത്തിന് എത്തിയത്. ഒമാനിലെ ഇബ്രി, സൌദി അറേബ്യ, യു എ ഇ, യെമൻ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഒമാനിൽ ആദ്യമായി ചിത്രീകരിച്ച ഒരു ഇന്ത്യൻ സിനിമ കൂടിയാണ് രാസ്ത. ഈ മരുഭൂമിയിൽ പെട്ടുപോകുന്ന നാലു മനുഷ്യരുടെ അതിജീവന കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

അലു എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസൻ നിർമ്മിച്ച സിനിമയാണിത്. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ തുടങ്ങിയവയാണ് അനീഷ് അൻവർ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. ഷാഹുൽ, ഫായീസ് മടക്കര എന്നിവരുടേതാണ് കഥയും തിരക്കഥയുംസംഭാഷണവും. സർജാനൊ ഖാലിദ്, ആരാദ്ധ്യ ആൻ, സുധീഷ്, ഇർഷാദ്, ടി ജി രവി, അനഘ നാരായണൻ, തുടങ്ങിയവരും ഒമാനിലെ അഭിനേതാക്കളും രാസ്തയിൽ അഭിനയിച്ചിരിക്കുന്നു. അറബിയിലും ചിത്രം പ്രദർശനത്തിപ്പിച്ചിട്ടുണ്ട്. ഛായാഗ്രഹണം വിഷ്ണു നാരായണൻ, വരികൾ വേണു ഗോപാൽ ആർ, ബി കെ ഹരിനാരായണൻ, അൻവർ അലി, സംഗീതം വിഷ്ണു മോഹൻ സിതാര, എഡിറ്റിങ് അഫ്തർ അൻവർ എന്നിവർ നിർവഹിച്ചു.

spot_img

Hot Topics

Related Articles

Also Read

മെയ് 31 മുതൽ ‘പൊമ്പളൈ ഒരുമൈ’ സൈന പ്ലേയിൽ റിലീസ് ചെയ്യുന്നു

0
വിപിൻ ആറ്റലി സംവിധാനം ചെയ്യുന്ന ചിത്രം ‘പൊമ്പളൈ ഒരുമൈ’ മെയ് 31 മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മാക്രോo പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും  വിപിൻ ആറ്റ്ലിയും ജിനി കെയും ചേർന്നാണ് നിർവഹിക്കുന്നത്.

രതീഷ് രഘുനന്ദൻ- ദിലീപ് ചിത്രം ‘തങ്കമണി’ തിയ്യേറ്ററുകളിൽ മാർച്ച് 7 ന് എത്തും

0
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണി മാർച്ച് ഏഴിന് തിയ്യേറ്ററുകളിലേക്ക് എത്തും.

ഭഗത് മാനുവലും കൈലാഷും അഷ്ക്കറും ‘ഒരപാര കല്യാണവിശേഷത്തിൽ’; നവംബർ 30-ന് ചിത്രം തിയ്യേറ്ററിലേക്ക്

0
ഭഗത് മാനുവലിനെയും കൈലാഷിനെയും അഷ്ക്കറെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഒരപാര കല്യാണവിശേഷത്തിൽ’ നവംബർ 30- ന് തിയേറ്ററിൽ എത്തുന്നു

ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ കിങ് ഓഫ് കൊത്ത, റിലീസിന് നാല് ദിനങ്ങള്‍ ബാക്കി

0
ആഗസ്ത് 24- നു പുറത്തിറങ്ങാന്‍ ‘കിങ് ഓഫ് കൊത്ത’യ്ക്കിനി നാല് ദിനങ്ങള്‍ ബാക്കി. പ്രീ ബുക്കിങില്‍ ഒരുകോടിയിലേറെ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു

ഓണം രാമചന്ദ്ര ബോസിനൊപ്പം; പ്രേക്ഷകര്‍ക്ക് ഗംഭീര വരവേല്‍പ്പൊരുക്കി അണിയറ പ്രവര്‍ത്തകര്‍

0
നാടാകെ രാമചന്ദ്ര ബോസിന്‍റെ ഗംഭീര പോസ്റ്ററുകളാല്‍ സമൃദ്ധമാണ്. ഓണത്തിന് പ്രേക്ഷകരെ തിയ്യേറ്ററിലേക്ക് വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി നായകനായി എത്തുന്ന രാമചന്ദ്ര ബോസ് & കോ.