Sunday, September 6, 2026

ഹാസ്യത്തിന്‍റെ ഒടേതമ്പുരാന് വിട; നര്‍മമുഹൂര്‍ത്തങ്ങളെ ബാക്കിയാക്കി മാമുക്കോയ  വിട പറഞ്ഞു 

മലയാള സിനിമയില്‍ നര്‍മത്തില്‍ ചാലിച്ച നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചു കൊണ്ട് നടന്‍ മാമുക്കോയ അന്തരിച്ചു. 76- വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള ചികില്‍സയിലിക്കെ ആയിരുന്നു അന്ത്യം. മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്‍റ് ഉദ്ഘാടനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നു തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും ആരോഗ്യം വഷളാവുകയും ചെയ്തിരുന്നു.

നാടക രംഗത്ത് നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ മാമുക്കോയ മലയാളികള്‍ക്ക് സമ്മാനിച്ചത് നര്‍മം തുളുമ്പുന്ന  കഥാപാത്രങ്ങളെയാണ്. കോഴിക്കോടന്‍ സംഭാഷണത്തിന്‍റെ തനതു ശൈലിയില്‍ തന്‍റെ അഭിനയകലയെ വാനോളം ഉയര്‍ത്തുവാന്‍ കഴിഞ്ഞു, ഈ ഹാസ്യ സാമ്രാട്ടിന്. 1977-ല്‍ പുറത്തിറങ്ങിയ ‘അന്യരുടെ ഭൂമിയാണ് ആദ്യ ചിത്രം. ‘ദൂരെ ദൂരെ ഒരു കൂട് കൂട്ടാം’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ അറബി മുന്‍ഷി കഥാപാത്രത്തിലൂടെ സിനിമയില്‍ ചുവടുറപ്പിച്ചു. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയ സംവിധായകരുടെ മുന്‍നിര വേഷങ്ങളില്‍ ഒന്ന് മാമുക്കോയക്കായി മാറ്റി വെക്കപ്പെട്ടു. കീലേരി അച്ചുവും ഗഫൂര്‍ക്ക ദോസ്തും ഇന്നും മലയാളസിനിമയില്‍ മാമുക്കോയയെ ഓര്‍മ്മിപ്പിക്കുന്നു. ‘നാട്ടുജീവിതത്തിന്‍റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയയെന്ന്”  മുഖ്യമന്ത്രി  അനുശോചനത്തില്‍ കുറിച്ചു. 

spot_img

Hot Topics

Related Articles

Also Read

‘ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍, അദ്ദേഹമാണ് എന്‍റെ ആശാന്‍’; കെ ജി ജോര്‍ജ്ജിനെ അനുസ്മരിച്ച് ലിജോ ജോസ്

0
'ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍  മലയാളത്തിന്‍റെ  കെ.ജി ജോര്‍ജ് ആണെന്നും, അദ്ദേഹമാണ് എന്‍റെ ആശാന്‍ എന്നും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കും....’

‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു മാസങ്ങളിൽ തിയ്യേറ്ററുകളിലേക്ക്

0
വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു ആഘോഷങ്ങളോടനുബന്ധിച്ച് ഏപ്രിൽ മാസം തിയ്യേറ്ററുകളിൽ റിലീസിനെത്തും.

ക്യാരക്ടർ പോസ്റ്ററുമായി ‘നാരായണീന്റെ മൂന്നാൺമക്കൾ’

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തിന്റെ മകനായി അഭിനയിക്കുന്ന തോമസ് മാത്യുവിന്റെ നിഖിൽ എന്ന കഥാപാത്രത്തിന്റെ ആനന്ദം...

പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്തുന്നു ‘പവി കെയർ ടേക്കർ’; ട്രയിലർ പുറത്ത്

0
ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പവി കെയർ ടേക്കർ’ മൂവിയുടെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഏപ്രിൽ 26- ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ചിത്രീകരണം ആരംഭിച്ചു

0
‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ചിത്രീകരണം ആരംഭിച്ചു കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. അടുത്തവര്ഷം ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. വയനാട്...