Sunday, September 6, 2026

വീണ്ടും സിനിമയില്‍ ചുവടുറപ്പിച്ച് വാണിവിശ്വനാഥ്; ചിത്രീകരണം ആരംഭിച്ചു

മലയാള സിനിമയുടെ ഒരുകാലത്ത് പോലീസ് വേഷങ്ങളില്‍ എത്തി കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് വെള്ളിത്തിരയെ ത്രസിപ്പിച്ച വാണി വിശ്വനാഥ് നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക്. നവാഗതനായ ജോ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് വാണി വിശ്വനാഥ് എത്തുന്നത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, ലാല്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ആഗസ്ത് രണ്ട്  ബുധനാഴ്ച സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ലാല്‍ ഉത്ഘാടനം ചെയ്തു. മാമന്നന്‍ എന്ന ഹിറ്റ് ചിത്രത്തിലെ നായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുടെ മകളുമായ  രവീണ രവിയാണ് ഈ ചിത്രത്തിലും നായികയായി എത്തുന്നത്. തന്‍റെ അഭിനയ ജീവിതത്തിലെ അമ്പതാമത്തെ ചിത്രമാണിതെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. വികാ, സാന്ത്യം മാത്രമേ ബോധിപ്പിക്കൂ, കൂമ്പാരീസ്, തുടങ്ങിയ ചിത്രത്തിന്‍റെ  സംവിധായകനായ സാഗറാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

ടി ജി രവി, അബിന്‍ ബിനോ, ബോബന്‍ സാമുവല്‍, സാബു ആമി, രാജേഷ് ശര്‍മ്മ, ജിലൂ ജോസഫ്, അഭിറാം, ആന്‍റണി ഏലൂര്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഹരിനാരായനന്‍റെ വരികള്‍ക്ക് വരുണ്‍ ഉണ്ണി സംഗീതം പകരുന്നു. എഡിറ്റിങ് നൌഫല്‍ അബ്ദുള്ളയും ഛായാഗ്രഹണം സനീഷ് സ്റ്റാന്‍ലിയും കലാസംവിധാനം സഹസ് ബാലയും നിര്‍വഹിക്കും. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് കൊച്ചിയില്‍ ആരംഭിച്ചു.

spot_img

Hot Topics

Related Articles

Also Read

ഫിലിം എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

0
ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ മരിച്ച നിലയിൽപനമ്പള്ളി ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 43- വയസ്സായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൌദി വെള്ളക്ക,  സിനിമകളിലൂടെ ആയിരുന്നു ഇദ്ദേഹം...

ആസിഫ് അലിയും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്;’ 19- നു തിയ്യേറ്ററുകളിലേക്ക്

0
കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സെപ്തംബർ 19- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിന് മുൻപ് ഇറങ്ങിയ...

സൈജു കുറുപ്പിന്റെ ആദ്യ നിർമ്മാണ സംരഭം ‘ഭരതനാട്യം’ വരുന്നു

0
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം കൊളുത്തി. സൈജു കുറുപ്പിന്റെ മാതാവ് സ്വിച്ചോൺ കർമ്മവും നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നല്കി.

‘വർഷങ്ങൾക്ക് ശേഷം’ ഒന്നിച്ച് പിറന്നാൾ ദിനം ആഘോഷമാക്കി ധ്യാനും പ്രണവും

0
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നിവിൻ പോളിയും പ്രധാന വേഷത്തിലെത്തുന്ന സിനിമ എന്ന സവിശേഷത കൂടിയുണ്ട് ‘വർഷങ്ങൾക്ക് ശേഷം’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്.

പ്രീപ്രൊഡക്ഷന്‍ ആരംഭിച്ച് ആക്ഷന്‍ ഹീറോ ബിജു 2

0
മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ  ബിജുവിന്‍റെ  രണ്ടാം ഭാഗം വരുന്നു. ആദ്യ ചിത്രത്തിന്‍റെ കൂട്ടുകെട്ടാണ് രണ്ടാംഭാഗത്തും ഉള്ളത്.